മഴക്കാലമാണ്. ഈ സമയം പല വിധ രോഗങ്ങളും തലപൊക്കി തുടങ്ങും. അതുകൊണ്ട് തന്നെ മഴക്കാലത്തുണ്ടാവുന്ന ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ച് നമ്മളല്ലാവരും ബോധവാന്‍മാരായിരിക്കണം. പ്രത്യേകിച്ച് ആരോഗ്യത്തിന് ഗുരുതര പ്രത്യാഘാതമുണ്ടാക്കുന്ന തരത്തിലുള്ള അണുബാധകള്‍. ഫംഗസ് അണുബാധകള്‍ നിസ്സാരമല്ലെങ്കിലും അതിനെ വേണ്ട വിധത്തില്‍ കൈകാര്യം ചെയ്തില്ലെങ്കില്‍ അത് അപകടകരമായ അവസ്ഥയുണ്ടാക്കും.
പലപ്പോഴും ചില ക്രീമുകള്‍ നമ്മള്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമല്ലാതെ ഉപയോഗിക്കുന്നത് അപകടകരമായ അവസ്ഥയുണ്ടാക്കുന്നു. മഴക്കാലത്ത് ഈര്‍പ്പവും വര്‍ദ്ധിക്കുന്നതിലൂടെ പലപ്പോഴും ഇത്തരം അണുബാധകള്‍ കൂടുതല്‍ പ്രശ്‌നത്തിലേക്ക് എത്തുന്നു. കൂടാതെ തിരക്കും ശുചിത്വമില്ലായ്മയും വ്യാപനം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട് ഈ സമയത്തെ അണുബാധയെക്കുറിച്ച്. ഏതൊക്കെ തരത്തിലുള്ള അണുബാധകളാണ് മണ്‍സൂണ്‍ കാലത്ത് ഉണ്ടാവുന്നത് എന്നും അതിനെ എപ്രകാര പ്രതിരോധിക്കണം എന്നും നമുക്ക് നോക്കാവുന്നതാണ്
എക്‌സിമ
മഴക്കാലത്ത് ഏറ്റവും ഭയക്കേണ്ട ഒന്നാണ് എക്‌സിമ. അതിന് പരിഹാരം കാണുന്നതിന് മുന്‍പ് മഴക്കാലത്ത് എന്തുകൊണ്ടാണ് എക്‌സിമ വര്‍ദ്ധിക്കുന്നത് എന്നതിനെക്കുറിച്ച് ആദ്യം അറിയേണ്ടതാണ്. നിങ്ങള്‍ക്കിതിന് സാധ്യതയുണ്ടെങ്കില്‍ മഴക്കാലത്ത് പരമാവധി വെള്ളം തട്ടുന്നത് ഒഴിവാക്കുന്നതിന് ശ്രദ്ധിക്കണം. കൂടാതെ ചൊറിച്ചില്‍ തോന്നുമ്പോള്‍ തന്നെ വെളിച്ചെണ്ണ ഉപയോഗിക്കാവുന്നതാണ്. ഇതിലൂടേയും നിങ്ങള്‍ക്ക് രോഗാവസ്ഥക്ക് പരിഹാരം കാണാവുന്നതാണ്. പ്രത്യേകിച്ച് എപ്പോഴും നനയുന്ന ഇടങ്ങളായ കൈകാലുകള്‍ ഈര്‍പ്പരഹിതമായി വെക്കുന്നതിന് ശ്രദ്ധിക്കണം.
അത്‌ലറ്റിക് ഫൂട്ട്
അത്‌ലറ്റിക് ഫൂ്ട്ട് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിനും വെല്ലുവിളി ഉണ്ടാക്കുന്നതാണ്. പലപ്പോഴും ഇത് മഴക്കാലത്ത് അല്‍പം കൂടുതലാണ് എന്നതാണ് സത്യം. പാദങ്ങളില്‍ പ്രത്യേകിച്ച് കാല്‍വിരലുകള്‍ക്ക് ഇടയില്‍ ഉണ്ടാവുന്ന ഒരു അണുബാധയാണ് അത്‌ലറ്റിക് ഫൂട്ട്. പലപ്പോഴും ഈര്‍പ്പം നിലനില്‍ക്കുന്നതിനാല്‍ അത് നിങ്ങളുടെ ആരോഗ്യത്തെ വളരെയധികം ദോഷകരമായി തന്നെ ബാധിക്കുന്നു. പ്രത്യേകിച്ച് ഷൂസിലുണ്ടാവുന്ന ഇത്തരം നനവുകള്‍ നിങ്ങളുടെ രോഗാവസ്ഥയെ വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ട് തന്നെ പരമാവധി സ്ലിപ്പറുകള്‍ ധരിക്കുന്നതിന് ശ്രദ്ധിക്കുക. മഴക്കാലത്ത് കാലുകളില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍, വേദന എന്നിവയെ വളരെയധികം ശ്രദ്ധിക്കണം.
റിംഗ് വോം
കാലുകള്‍, കഴുത്ത്, കക്ഷങ്ങള്‍ എന്നിവിടങ്ങളില്‍ പ്രധാനമായും ഉണ്ടാകുന്ന മറ്റൊരു സാധാരണ മണ്‍സൂണ്‍ അണുബാധയാണ് റിംഗ് വോം. പലപ്പോഴും നനഞ്ഞ ഈര്‍പ്പമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നതാണ് ഇതിന്റെ പ്രധാന കാരണം. ഇതിനെ തടയുന്നതിന് വേണ്ടി വസ്ത്രങ്ങള്‍ അണുനാശിനി ഇട്ട് കഴുകുന്നതിന് ശ്രദ്ധിക്കുക. ശേഷം കൈകാലുകളില്‍ ആന്റി ഫംഗല്‍ ക്രീമും പുരട്ടാവുന്നതാണ്. എന്നാല്‍ ചര്‍മ്മത്തില്‍ കൂടുതല്‍ മാന്തരുത്. ഇത് പാടുകള്‍ പോവുന്നതില്‍ പ്രശ്‌നമുണ്ടാക്കുന്നു. അതുകൊണ്ട് തന്നെ അല്‍പം ശ്രദ്ധിക്കണം.
നഖങ്ങളിലെ ഫംഗസ് അണുബാധ
പലപ്പോഴും നഖങ്ങളില്‍ ഉണ്ടാവുന്ന ഫംഗസ് അണുബാധ നമ്മുടെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്നതാണ്. അതുകൊണ്ട് തന്നെ അതിനെ പ്രതിരോധിക്കുന്നതിന് വേണ്ടി നമുക്ക് ചില കാര്യങ്ങള്‍ ശ്രദ്ധിക്കാവുന്നതാണ്. പലപ്പോഴും മഴക്കാലത്ത് കാലില്‍ കുടുങ്ങുന്ന അഴുക്കും മറ്റുമാണ് പലപ്പോഴും നിങ്ങളില്‍ അണുബാധ വര്‍ദ്ധിപ്പിക്കുന്നത്. ഇത് ഫംഗം ബാധ വര്‍ദ്ധിപ്പിക്കുകയും നഖം പൊഴിഞ്ഞ് പോവുന്ന അവസ്ഥയിലേക്ക് എത്തിക്കുകയും ചെയ്യുന്നു. നഖങ്ങള്‍ വൃത്തിയായി വെട്ടുന്നുണ്ടെന്ന് ഉറപ്പ് വരുത്തണം.
ടിനിയ കാപ്പിറ്റിസ്
തലയോട്ടിയില്‍ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധയാണ് ടിനിയ കാപ്പിറ്റിസ്. ഇത് താടി, പുരികം, കണ്പീലികള്‍ എന്നിവയിലേക്കും ഇത് വ്യാപിക്കുന്നു. പ്രത്യേകിച്ച് മഴക്കാലത്താണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നത്. ഈ ഫംഗസ് അണുബാധ രോമകൂപങ്ങളില്‍ സംഭവിക്കുകയും പിന്നീട് മുഴുവന്‍ തലയോട്ടിയിലേക്കും വ്യാപിക്കുകയും ചെയ്യുന്ന അവസ്ഥയാണ് ഉണ്ടാവുന്നത്. പലപ്പോഴും നിങ്ങള്‍ ഉപയോഗിക്കുന്ന ഉത്പ്പന്നങ്ങള്‍ വഴി ഇത് മറ്റൊരാളിലേക്ക് പകരുന്നതിനുള്ള സാധ്യതയുണ്ട്. നല്ല ആന്റി ബാക്ടീരിയല്‍ അല്ലെങ്കില്‍ ആന്റി ഫംഗല്‍ ഹെയര്‍ ക്ലെന്‍സര്‍ ഉപയോഗിച്ച് നിങ്ങളുടെ മുടി പതിവായി ഷാംപൂ ചെയ്യുക.