Friday, May 9, 2025 2:48 pm

വിരമിക്കൽ കാലത്തേക്ക് മാസവരുമാനം ഉറപ്പാക്കാം ; എൽഐസിയുടെ 3 പെൻഷൻ പ്ലാനുകളിതാ

For full experience, Download our mobile application:
Get it on Google Play

വിരമിക്കൽ കാലത്ത് കയ്യിൽ പണമുണ്ടാകണമെങ്കിൽ മാസാമാസം നിശ്ചിത തുക പെൻഷൻ തുകയായി കയ്യിൽ കിട്ടണം. സർക്കാർ ജീവനക്കാർ ആയിരുന്നവർക്ക് മാത്രമാണ് ഇക്കാര്യത്തിൽ ആശ്വാസത്തിന് വകയുളളത്. സ്വകാര്യമേഖലകളിലും മറ്റും ജോലി ചെയ്തിരുന്നവരിൽ റിട്ടയർമെന്റ് കാലത്തേക്ക് പണം നീക്കിവെച്ചിരുന്നവർ കുറവായിരിക്കും. പണം എവിടെ എങ്ങനെ നിക്ഷേപിക്കണമെന്നതിനെക്കുറിച്ച് പലർക്കും ധാരണയുമുണ്ടാകില്ല. എന്നാൽ സർക്കാർ ജീവനക്കാരല്ലാത്തവർക്കും ഉയർന്ന പെൻഷൻ നേടാനുള്ള പദ്ധതികൾ ഇന്നുണ്ട്.

നിക്ഷേപിക്കുന്ന പണത്തിന് സുരക്ഷിതത്വം വേണമെന്നതിനാൽ സർക്കാർ ഏജൻസികളുടെ നിയന്ത്രണത്തിലുള്ള പദ്ധതികളിൽ നിക്ഷേപിക്കാനാണ് റിസ്‌ക് എടുക്കാൻ ആഗ്രഹമില്ലാത്തവർ താൽപര്യപ്പെടുക.സമൂഹത്തിലെ ഓരോ വിഭാഗം ആളുകൾക്കും അനുയോജ്യമായ നിക്ഷേപ പദ്ധതികൾ എൽഐസിയ്ക്ക് കീഴിലുണ്ട്. നിരവധി ആനൂകുല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന എൽഐസി റിട്ടയർമെന്റ് പോളിസികളും നിലവിലുണ്ട്. ജീവൻ അക്ഷയ് VII, ന്യൂ ജീവൻ ശാന്തി, സരൾ പെൻഷൻ എന്നിവയാണ് എൽഐസി വാഗ്ദാനം ചെയ്യുന്ന മൂന്ന് ആന്വിറ്റി പ്ലാനുകൾ. ഈ പോളിസികൾ മുതിർന്ന പൗരന്മാർക്കും സുരക്ഷിതമായ ഭാവിക്കായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നവർക്കും ഏറ്റവും അനുയോജ്യമാണ്.

എൽഐസിയുടെ ജീവൻ അക്ഷയ് – VII
ജീവൻ അക്ഷയ് – VII ഒരു ഇമ്മീഡിയറ്റ് ആന്വിറ്റി പ്ലാനാണ്, അതിൽ പോളിസി ഹോൾഡർക്ക് ലഭ്യമായ 10 ഓപ്ഷനുകളിൽ നിന്ന് നിശ്ചിത തുക അടച്ചാൽ ഏത് തരം ആന്വിറ്റിയും തിരഞ്ഞെടുക്കാം. ഒരിക്കൽ തിരഞ്ഞെടുത്ത ആന്വിറ്റി ഓപ്ഷൻ മാറ്റാൻ കഴിയില്ല. ഇതിനായി പത്ത് വ്യത്യസ്ത ഓപ്ഷനുകളുണ്ട്. ഓപ്ഷൻ എ മുതൽ ഓപ്ഷൻ ജെ വരെയാണത്.

ഈ പദ്ധതിയിൽ ഒറ്റത്തവണയാണ് നിക്ഷേപം. 25 നും 29 നും ഇടയിൽ പ്രായമുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാങ്ങൽ വില 10 ലക്ഷം രൂപയാണ്. 30 വയസ്സിന് മുകളിലുള്ളവർക്ക് ഏറ്റവും കുറഞ്ഞ വാർഷിക വില 1 ലക്ഷം രൂപയാണ്. കുറഞ്ഞ പ്രതിമാസ പെൻഷൻ 1000 രൂപയാണ്. ത്രെമാസത്തിൽ പ്രതിമാസം 3,000 രൂപയും അർദ്ധ വാർഷികത്തിന് 6000 രൂപയും വാർഷികത്തിന് 12,000 രൂപയുമാണ്. പെൻഷൻ തുകയായി ലഭിക്കുക.

എൽഐസി ന്യൂ ജീവൻശാന്തി
പോളിസി ഹോൾഡർക്ക് സിംഗിൾ ലൈഫ്, ജോയിന്റ് ലൈഫ് ഡിഫെർഡ് ആന്വിറ്റി എന്നിങ്ങനെ രണ്ട് തരം ആന്വിറ്റി തിരഞ്ഞെടുക്കാൻ കഴിയുന്ന ഒരൊറ്റ പ്രീമിയം പ്ലാനാണിത്. പദ്ധതിയിൽ ചേർന്നയുടനെ പെൻഷൻ ലഭിക്കുന്ന ഇമ്മിഡിയേററ് പ്ലാനും, 1 വർഷം മുതൽ 12 വർഷം വരെ പെൻഷൻ ലഭിക്കുന്ന ഡിഫേർഡ് പ്ലാനും പദ്ധതിയിലുണ്ട്. നിക്ഷേപകന് ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാം.സിംഗിൾ ലൈഫ് ഓപ്ഷനു കീഴിലുള്ള ഡിഫേർഡ് കാലയളവിൽ പോളിസി ഉടമ മരിച്ചാൽ നോമിനിക്ക് ആനൂകൂല്യങ്ങൾ ലഭിക്കും.

എൽഐസി സരൾ പെൻഷൻ
ഒറ്റത്തവണ നിക്ഷേപത്തിലൂടെ, മാസത്തിൽ പെൻഷൻ ഉറപ്പാക്കുന്ന നിക്ഷേപപദ്ധതിയാണ് എൽഐസി സരൾ പെൻഷൻ പ്ലാൻ. അതായത് ഒരു നിശ്ചിതതുകയുടെ പോളിസി എടുത്താൽ സ്ഥിരവരുമാനം ലഭിക്കും. നിക്ഷേപകന് പദ്ധതിതുകയുടെ 100 ശതമാനം തിരികെ ലഭിക്കുകയും ചെയ്യും. എൽഐസി സരൾ പെൻഷൻ പ്ലാനിലൂടെ പോളിസി ഉടമയ്ക്ക് രണ്ട് തരം ആന്വുറ്റികൾ ലഭിക്കും. പർച്ചേസ് വിലയുടെ നൂറ് ശതമാനം നേട്ടം ലഭിക്കുന്ന ലൈഫ് ആന്വുറ്റി, മരണശേഷം പർച്ചേസ് വിലയുടെ 100 ശതമാനം നൽകുന്ന ജോയിന്റ് ലൈഫ് ലാസ്റ്റ് സർവൈവവർ ആന്വിറ്റി എന്നിങ്ങനെയാണ് രണ്ട് തരം ആന്വിറ്റികൾ

സരൾ പെൻഷൻ പ്ലാൻ ഇമ്മിഡിയറ്റ് ആന്വിറ്റി പദ്ധതിയായതിനാൽ പോളിസിയിൽ ചേർന്ന് വൈകാതെ തന്നെ പെൻഷൻ ലഭിക്കുമെന്ന പ്രത്യേകതയുമുണ്ട്. പ്രതിമാസം, മൂന്ന് മാസത്തിലൊരിക്കൽ, ആറ് മാസം കൂടുമ്പോൾ , വർഷത്തിലൊരിക്കൽ ഇങ്ങനെ ഏത് രീതിയിൽ വേണമെങ്കിലും നിക്ഷേപകർക്ക് പെൻഷൻ തുക സ്വീകരിക്കാം. വർഷം 12000 രൂപയാണ് പോളിസി ഉടമയ്ക്ക് ലഭിക്കാവുന്ന ചുരുങ്ങിയ ആന്വുറ്റി. 1000 രൂപയാണ് ചുരുങ്ങിയ പ്രതിമാസ ആന്വുറ്റി. സരൾ പെൻഷൻ പദ്ധതിയിലൂടെ ചുരുങ്ങിയ പാദവാർഷിക ആന്വുറ്റിയായി 3000 രൂപയും, അർധവാർഷിക ആന്വുറ്റി 6000 രൂപയും ലഭിക്കും.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇന്ത്യ-പാക് സംഘർഷം : യാത്രക്കാർക്ക് പ്രത്യേക നിർദേശവുമായി കൊച്ചി വിമാനത്താവളം

0
കൊച്ചി: ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം വർധിച്ച സാഹചര്യത്തിൽ യാത്രക്കാർക്കായി കൊച്ചി...

മഴക്കാലപൂർവ ശുചീകരണം തുടങ്ങിയില്ല ; തോടുകളില്‍ മണ്ണും മാലിന്യവും

0
ചെങ്ങന്നൂർ : മഴക്കാലത്തിനു മുന്നോടിയായിട്ടുള്ള ശുചീകരണം തുടങ്ങിയില്ല. ചെങ്ങന്നൂർ...

ഇന്ത്യ-പാക് സംഘര്‍ഷം: പാകിസ്താന്‍ സൂപ്പര്‍ ലീഗ് യുഎഇയിലേക്ക് മാറ്റി

0
ഇസ്ലാമാബാദ്: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) ശേഷിക്കുന്ന...

വള്ളികുന്നം കടുവിനാൽ കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ വർഷങ്ങളായി തകർച്ചയിൽ

0
വള്ളികുന്നം : കല്ലട ജലസേചനപദ്ധതിയുടെ കനാലുകൾ യഥാസമയം അറ്റകുറ്റപ്പണികൾ നടത്താത്തതിനാൽ...