Sunday, July 6, 2025 5:08 pm

മൂലമറ്റം സെൻറ് ജോർജ് പ്ലാറ്റിനം ജൂബിലി സംസ്ഥാന പ്രസംഗ മൽസരം : അമലു സോബിയ്ക്ക് ഒന്നാം സ്ഥാനം

For full experience, Download our mobile application:
Get it on Google Play

മൂലമറ്റം : സെൻ്റ് ജോർജ് യു.പി. സ്കൂളിൻ്റെ പ്ലാറ്റിനം ജൂബിലിയാഘോഷങ്ങളുടെ ഭാഗമായി ഹൈസ്കൂൾ വിദ്യാർഥികൾക്കായി സംസ്ഥാന തല പ്രസംഗ മൽസരം നടത്തി. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ടി.ആർ ശെൽവരാജൻ ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റൻറ് മഞ്ചു സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ജൂബിലി ജനറൽ കൺവീനർ റോയ് ജെ. കല്ലറങ്ങാട്ട്, സ്റ്റാഫ് സെക്രട്ടറി ജെയ്സൺ സെബാസ്റ്റ്യൻ, എം.യു അനിത എന്നിവർ പ്രസംഗിച്ചു. തീക്കോയി സെൻറ് മേരീസിലെ അമലു സോബി ഒന്നാം സമ്മാനമായ 3001 രൂപ കാഷ് അവാർഡും മെമൻറ്റോയും ബഹുമതിപത്രവും നേടി. ആൻമരിയ ജോർജ് (ജയ്റാണി പബ്ലിക് സ്കൂൾ തൊടുപുഴ), ലെയ ജോബി (സെൻറ് മേരീസ് പാലാ ), ലിയ സച്ചിൻ (സെൻറ് ആൻ്റണീസ് പ്ലാശനാൽ ), അഖിൽ ജെയ്സൺ സെൻറ് മേരീസ് അറക്കുളം ) എന്നിവർ യഥാക്രമം 2 മുതൽ 5 വരെ സ്ഥാനങ്ങൾ കരസ്ഥമാക്കി ഇതര കാഷ് അവാർഡുകൾക്ക് അർഹരായി.

മാരിയറ്റ് ജോമോൻ ( സെൻറ് സെബാസ്റ്റ്യൻസ് കടനാട് ) , ഫിലോമിന ജെ പൈകട (സെൻറ് മേരീസ് അറക്കുളം ) , എയ്ഞ്ചൽ റോസ് സിബി ( മേരിമാതാ പാലാ ) , മിലൻ ബിജു ( കാർമൽ പാലാ ) , ഐറിൻ മേരി ജോസഫ് (വിമല തൊടുപുഴ ) എന്നിവരാണ് മറ്റു സമ്മാനാർഹർ. സമാപന സമ്മേളനത്തിൽ പി. ടി.എ പ്രസിഡൻ്റ് സിനോയി താന്നിക്കൽ അധ്യക്ഷത വഹിച്ചു. മൂലമറ്റം സെൻറ് ജോസഫ്സ് അക്കാദമി പ്രിൻസിപ്പൽ ഡോ. തോംസൺ പിണക്കാട്ട് സമ്മാന വിതരണം നടത്തി. കുരുവിള ജേക്കബ് , മഞ്ചു സെബാസ്റ്റ്യൻ , സിസ്റ്റർ ക്രിസ്റ്റീന എസ് എം സി, ഷീബ ജോസ്, മരിയറ്റ് ജോർജ് എന്നിവർ പ്രസംഗിച്ചു. മെറിറ്റ് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ നിന്നുള്ള വിദ്യാർഥികൾ പങ്കെടുത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് എം.എ ബേബി

0
ന്യൂഡൽഹി: കേരളത്തിലെ ആരോഗ്യമേഖല മികച്ചതെങ്കിലും പ്രശ്നങ്ങളുണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം.എ...

മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം

0
പാലക്കാട്: മണ്ണാർക്കാട് ബസ്റ്റാൻഡിൽ ബസ് ജീവനക്കാർ തമ്മിൽ സംഘർഷം. സമയത്തെ ചൊല്ലിയാണ്...

തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ

0
തൃശ്ശൂർ: തൃശ്ശൂരിൽ ഞാവൽ പഴം ഇട്ട് വാറ്റിയ മദ്യവുമായി ഒരാൾ പിടിയിൽ....

കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ

0
മലപ്പുറം: കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ പി.രവീന്ദ്രൻ സേവാഭാരതി വേദിയിൽ. സേവാഭാരതി...