Monday, May 12, 2025 8:27 am

കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായുള്ള കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേ ആരംഭിച്ചതായി ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ അറിയിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന ശേഷം നടക്കുന്ന സര്‍വേ ഒക്‌ടോബര്‍ 7, 8 തീയതികളില്‍ തുടരും. ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) യോഗത്തിലാണ് ഇക്കാര്യം കളക്ടര്‍ അറിയിച്ചത്.

ജില്ലയിലെ എല്ലാവരും വാക്‌സിന്‍ സ്വീകരിച്ചെന്ന് ഉറപ്പ് വരുത്തുന്നതിനായാണ് സര്‍വേ സംഘടിപ്പിച്ചിരിക്കുന്നത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്ന സര്‍വേ സംഘത്തില്‍ ഐ.സി.ഡി.എസ് പ്രതിനിധികള്‍, ആശാ പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവരാകും അംഗങ്ങളായുണ്ടാകുക. വാക്‌സിന്‍ സ്വീകരിച്ചിട്ടില്ലാത്തവരെ കണ്ടെത്തി കാരണം രേഖപ്പെടുത്തുന്നതും വിമുഖത പ്രകടിപ്പിക്കുന്നവര്‍ക്ക് വാക്‌സിനേഷന്റെ പ്രധാന്യം മനസിലാക്കി കൊടുക്കുന്നതുമാണ് സര്‍വേ സംഘത്തിന്റെ ചുമതല.

കോവിഡ് ബാധിതരായവര്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച വിവരങ്ങളും സര്‍വേയില്‍ ഉള്‍പ്പെടുത്തും. സര്‍വേയിലൂടെ വാക്‌സിന്‍ സ്വീകരിച്ചവരില്‍ രോഗത്തിന്റെ ഗുരുതരാവസ്ഥാ സാധ്യത, മറ്റ് സങ്കീര്‍ണതകള്‍, മരണനിരക്ക് എന്നിവ കുറവാണെന്നുള്ള അവബോധം ജനങ്ങളില്‍ എത്തിക്കും. തദ്ദേശ സ്വയംഭരണ പ്രതിനിധികള്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജനപ്രതിനിധികള്‍ തുടങ്ങിയവര്‍ സജീവമായി പങ്കെടുത്തുകൊണ്ടാണ് സര്‍വേ നടപ്പിലാക്കുന്നത്.

ജില്ലയിലെ എല്ലാ വീടുകളിലുമായി വാര്‍ഡ് തലത്തില്‍ നടത്തുന്ന കോവിഡ് വാക്‌സിനേഷന്‍ മോപ്പ് അപ്പ് സര്‍വേയില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്നും കളക്ടര്‍ ആവശ്യപ്പെട്ടു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ ടി.ജി ഗോപകുമാര്‍, അഡീഷണല്‍ എസ്.പി കെ.രാജന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ, എന്‍.എച്ച്.എം ഡി.പി.എം ഡോ.ശ്രീകുമാര്‍, ഡി.ഡി.പി കെ.ആര്‍ സുമേഷ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒഡിഷയിൽ നിന്നും കൊണ്ടുവന്ന അഞ്ച് കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍

0
തൃശൂർ : ക്വട്ടേഷന്‍ സംഘങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും വിതരണം ചെയ്യാന്‍ ഒഡിഷയിൽ നിന്നും...

സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക് ഹജ്ജ് ചെയ്യാനാവില്ല

0
കോഴിക്കോട്: ഈ വർഷം സ്വകാര്യ ഹജ്ജ് ക്വാട്ടയില്‍ അപേക്ഷിച്ച 42000 തീർഥാടകർക്ക്...

അജ്ഞാത സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

0
പട്‌ന : ബിഹാറിലെ പട്ന വിമാനത്താവളത്തിലെ പുതിയ കെട്ടിടത്തിന് സമീപമുള്ള പൈപ്പിൽ...

ചൂടിന് സാധ്യത ; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്

0
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് ഉയർന്ന ചൂടിന് സാധ്യത. മുൻകരുതലിന്റെ ഭാഗമായി...