തിരുവനന്തപുരം : പത്തനംതിട്ടയുടെ ആദ്യ വനിതാ മന്ത്രി വീണാ ജോര്‍ജിനു കഴിഞ്ഞ മന്ത്രി സഭയില്‍ കെ.കെ ഷൈലജ കൈകാര്യം ചെയ്ത ആരോഗ്യ വകുപ്പ് നല്‍കാനാണ് സാധ്യത. വന്‍ ഭൂരിപക്ഷത്തോടെ കെ.കെ ഷൈലജ വിജയിച്ചപ്പോള്‍ കേരളത്തിലെ ജനങ്ങളും പാര്‍ട്ടിയിലെ നല്ലൊരു വിഭാഗവും ഷൈലജ ആദ്യ വനിതാ മുഖ്യമന്ത്രി അല്ലെങ്കില്‍ ആരോഗ്യമന്ത്രിയായി വരുമെന്നു പ്രതീക്ഷിച്ചിരുന്നു. അതെല്ലാം അസ്ഥാനത്താക്കി കെ.കെ ഷൈലജയെ പാര്‍ട്ടി വിപ്പ് സ്ഥാനം നല്‍കി മൂലക്കിരുത്തുകയായിരുന്നു പിണറായി.
പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സിപിഎം രൂപവത്കരിച്ച രണ്ടാം പിണറായി മന്ത്രിസഭയില്‍ വ്യവസായം എം വി ഗോവിന്ദനും ലഭിക്കാനാണ് സാധ്യത. മന്ത്രിമാരെ നിശ്ചയിക്കുന്നതിനൊപ്പം വകുപ്പ് തീരുമാനിക്കുക മുഖ്യമന്ത്രിയാണെങ്കിലും പ്രധാന വകുപ്പുകള്‍ ആര്‍ക്കൊക്കെ എന്നതിലും മുതിര്‍ന്ന നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടക്കുന്നു.
കെ എന്‍ ബാലഗോപാലിനോ, പി രാജീവിനോ ആയിരിക്കും ധനകാര്യ വകുപ്പ്. വി എന്‍ വാസവന് എക്‌സൈസും, ശിവന്‍കുട്ടിക്ക് സഹകരണ, ദേവസ്വം വകുപ്പുകളുടെ ചുമതല ലഭിക്കാനാണ് സാധ്യത. സജി ചെറിയാന്‍ തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് എത്തിയേക്കും.
ആര്‍. ബിന്ദുവിന് ഉന്നത വിദ്യാഭ്യാസ വകുപ്പ് നല്‍കിയേക്കും. വി അബ്ദുറഹ്‌മാന് ന്യൂനപക്ഷ ക്ഷേമവും, മുഹമ്മദ് റിയാസിന് സ്‌പോര്‍ട്‌സ് യുവജനകാര്യ വകുപ്പും, കേന്ദ്ര കമ്മിറ്റി അംഗമായ കെ. രാധാകൃഷ്ണന് പിന്നോക്കക്ഷേമത്തിന് പുറമെ നിയമം, തൊഴില്‍ അടക്കം ചില സുപ്രധാന വകുപ്പുകള്‍ ലഭിക്കാനാണ് സാധ്യത.