Friday, May 9, 2025 8:15 pm

കോളേജ് വിദ്യാർത്ഥിനിയെ ലഹരി നൽകി പീഡിപ്പിച്ചശേഷം ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് ; പെൺകുട്ടി വീട്ടുകാരോട് പറഞ്ഞത് മുഴുവൻ പച്ചകള്ളം

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കോളേജ് വിദ്യാർത്ഥിനിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ച ശേഷം വഴിയില്‍ ഉപേക്ഷിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. താമരശ്ശേരിയിലെ സ്വകാര്യ സ്കൂളിലെ ബിരുദ വിദ്യാർത്ഥിനി ആണ് പീഡനത്തിന് ഇരയായത്. പെൺകുട്ടിയ്ക്ക് ലഹരിമരുന്ന് നൽകിയ ശേഷം വിവാദ സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് പെൺകുട്ടി നൽകിയ മൊഴി. പെൺകുട്ടിയെ എറണാകുളത്ത് എത്തിച്ചാണ് യുവാവ് ലെെംഗികപീഡനത്തിന് ഇരയാക്കിയത്.

തുടർന്ന് തിരിച്ച് താമരശ്ശേരിയിൽ എത്തി പെൺകുട്ടിയെ ചുരത്തിൽ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു എന്നാണ് വിവരം. പ്രതിയെ തിരിച്ചറിഞ്ഞതായും പോലീസ് വ്യക്തമാക്കി. പ്രതിയുടെ മൊബെെൽ ഫോണിൻ്റെ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി വയനാട്ടിലുണ്ടെന്നാണ് സൂചനകൾ ലഭിച്ചത്. തുടർന്ന് ഡിവെെഎസ്︋പി ഇൻചാർജ് അബ്ദുൾ മുനീറിൻ്റെ നേതൃത്വത്തിലുള്ള അന്വമഷണ സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പ്രതിയെ കണ്ടെത്താനായില്ല.

മെയ് 30നാണ് പെണ്‍കുട്ടിയെ കാണാതായെന്ന പരാതി പോലീസിൽ ലഭിക്കുന്നത്. പരാതി ലഭിച്ചതിനു പിന്നാലെ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തില്‍ താമരശേരി ചുരത്തിലെ ഒന്‍പതാം വളവില്‍ നിന്ന് പെൺകുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉപേക്ഷിച്ച നിലയിലാണ് പെണ്‍കുട്ടിയെ കണ്ടെത്തിയതെന്നാണ് വിവരം. തുടർന്ന് പെണ്‍കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.

പരിശോധനയില്‍ പെണ്‍കുട്ടി ലെെംഗിക പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിരുന്നുവെന്നും പോലീസ് വ്യക്തമാക്കി.  തുടർന്ന് പോലീസ് പെൺകുട്ടിയെ മജിസ്ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും പെൺകുട്ടി മജിസ്ട്രേറ്റിന് രഹസ്യ മൊഴി നൽകുകയും ചെയ്തു. എംഡിഎംഎ വിതരണം ചെയ്യുന്ന സംഘത്തിലെ പ്രധാന കണ്ണിയാണ് പ്രതിയെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അതേസമയം ഇയാൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു. ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചിട്ടുണ്ടെന്നും പോലീസ് വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. കോളേജിനു സമീപത്ത് പേയിംഗ് ഗസ്റ്റായി താമസിക്കുകയായിരുന്നു പെൺകുട്ടി. ചൊവ്വാഴ്ച വീട്ടിലേക്ക് എന്ന് പറഞ്ഞാണ് പെണ്‍കുട്ടി ഇവിടെ നിന്ന് ഇറങ്ങിയതെന്നാണ് വിവരം. എന്നാൽ രണ്ടു ദിവസം കഴിഞ്ഞിട്ടും പെൺകുട്ടി വീട്ടിൽ എത്തിയില്ല. തിരിച്ച് താമസിക്കുന്ന വീട്ടിലും പെൺകുട്ടി എത്താതായതോടെ വീട്ടുടമസ്ഥർ പെൺകുട്ടിയുടെ കോളേജ് അധികൃതരെ വിവരം അറിയിക്കുകയായിരുന്നു.

തുടർന്ന് വീട്ടുകാരുമായി കോളേജ് അധികൃതർ ബന്ധപ്പെട്ടപ്പോഴാണ് പെൺകുട്ടി വീട്ടിലും എത്തിയിട്ടില്ലെന്നു മനസ്സിലാക്കിയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ ബന്ധുക്കൾ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയും യുവാവും മുൻപരിചയമുണ്ടായിരുന്നു. തൻ്റെ സുഹൃത്ത് വിദേശത്തേക്ക് പോകുകയാണെന്നും അയാളെ യാത്രയാക്കാൻ പോയിട്ടുവരാമെന്നും പറഞ്ഞാണ് പെൺകുട്ടിയെ ഇയാൾ എറണാകുളത്തേക്ക് കൊണ്ടു പോയത്.

പിറ്റേന്ന് തിരിച്ചെത്തുമെന്നായിരുന്നു പെൺകുട്ടി താമസിക്കുന്ന സ്ഥലത്ത് പറഞ്ഞിരുന്നത്. യുവാവിൻ്റെ കാറിലായിരുന്നു യാത്ര. തുടർന്ന് ലഹരി നൽകി ലെെംഗിക പീഡനത്തിന് വിധേയമാക്കുകയായിരുന്നു എന്നാണ് പെൺകുട്ടി മൊഴി നൽകിയിരിക്കുന്നത്. തുടർന്ന് താമരശ്ശേരി ചുരത്തിലെ ഒൻപതാം വളവിൽ തന്നെ ഇറക്കി വിട്ടുവെന്നും പെൺകുട്ടി പറയുന്നു. തുടർന്ന് വീട്ടുകാരെ ബന്ധപ്പെട്ട പെൺകുട്ടി തനിക്കു സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയായിരുന്നു. വീട്ടുകാരാണ് പെൺകുട്ടി ചുരത്തിലുണ്ടെന്ന് പോലീസിനെ അറിയിക്കുന്നത്.

തുടർന്ന് പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെ കണ്ടെത്തുകയും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുകയുമായിരുന്നു. പോലീസ് വിദ്യാര്‍ഥിനിയെ കണ്ടെത്തുന്ന സമയത്ത്, പ്രദേശത്ത് പ്രതി ഉണ്ടായിരുന്നതായി പെണ്‍കുട്ടി മൊഴി നല്‍കിയതായും വിവരമുണ്ട്. പോലീസിനെ കണ്ടതോടെയാണ് ഇയാൾ കടന്നുകളഞ്ഞതെന്നാണ് വിവരം. തുടർന്ന് ഇയാളെ പിടികൂടാനുള്ള ശ്രമങ്ങൾ ആരംഭിച്ചുവെന്നും ഉടൻതന്നെ പ്രതി പിടിയിലാകുമെന്നും പോലീസ് വ്യക്തമാക്കി.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...