തിരുവനന്തപുരം : സംസ്ഥാനത്ത് കൃത്യമായി വാക്സീനെടുക്കാത്ത ഒന്നേകാൽ ലക്ഷം കുട്ടികളുണ്ടെന്ന് ആരോഗ്യവകുപ്പിന്റെ കണക്കുകൾ. ഇവർക്ക് വാക്സീൻ നല്കുന്ന മിഷൻ ഇന്ദ്രധനുഷ് തീവ്ര യജ്ഞ പരിപാടിക്ക് തിങ്കളാഴ്ച തുടക്കമാകും. യൂണിസെഫിന്റെ സഹകരണത്തോടെയാണ് പരിപാടി. വാക്സീൻ ലഭിക്കാത്ത കുഞ്ഞുങ്ങൾ, ഡോസുകൾ പൂർണമായും സ്വീകരിക്കാത്തവർ എന്നിവരെ ലക്ഷ്യം വച്ചാണ് മിഷൻ ഇന്ദ്രധനുഷിന് തുടക്കമിടുന്നത്. രണ്ട് വയസിന് താഴെയുള്ള 61,752 കുട്ടികളും രണ്ടിനും 5 നുമിടയിൽ പ്രായമുള്ള 54,837 കുട്ടികളും വാക്സിനെടുത്തിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്. 7 മുതൽ 12 വരെ തീയതികളാണ് വാക്സിനേഷൻ യജ്ഞത്തിൻ്റെ ആദ്യഘട്ടം. ആരോഗ്യ കേന്ദ്രങ്ങൾ വഴി രാവിലെ 9 മണി മുതൽ 4 മണി വരെയാണ് മരുന്ന് വിതരണം. മൊബൈൽ യൂണിറ്റുകളും സജ്ജമാക്കിയിട്ടുണ്ട്. വാക്സീൻ സ്വീകരിക്കാത്ത ഗർഭിണികൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. കുട്ടികളിലെ വാക്സീൻ വിതരണം 93 ശതമാനമായി കുറഞ്ഞെന്നാണ് ആരോഗ്യ വകുപ്പിൻ്റെ കണക്കുകൾ. മലപ്പുറം, കോഴിക്കോട്, പാലക്കാട് ജില്ലകളാണ് പിന്നിൽ. ആശാ വർക്കർമാർ വഴി വാക്സീൻ സ്വീകരിക്കാത്ത 18744 ഗർഭിണികളെയും കണ്ടെത്തിയിട്ടുണ്ട്. രണ്ടാം ഘട്ട വാക്സിനേഷൻ സെപ്റ്റംബർ 11 മുതൽ 16 വരെയും മൂന്നാം ഘട്ടം ഒക്ടോബർ 9 മുതൽ 14 വരെയും നടത്തും.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033