കോഴിക്കോട്: വോട്ടെണ്ണൽ അന്തിമ ഘട്ടത്തിലേക്ക് കടക്കാനിരിക്കേ കേരളത്തിലെ 20 മണ്ഡലങ്ങളിലും നോട്ടയുടെ വോട്ടിലും വൻ വർധന. ആലത്തൂരും കോട്ടയത്തും നോട്ടക്ക് പതിനായിരത്തിലേറെ വോട്ടുകൾ ലഭിച്ചുവെന്നാണ് വോട്ടെണ്ണൽ ഉച്ചക്ക് രണ്ടര പിന്നിടുമ്പോഴുള്ള കണക്കുകൾ പറയുന്നത്.1292 വോട്ടുകൾക്ക് ഇടതുമുന്നണി ലീഡ് ചെയ്യുമ്പോൾ ആറ്റിങ്ങലിൽ 6122 വോട്ടുകളാണ് നോട്ട നേടിയത്. ആലപ്പുഴയിൽ 6428 വോട്ടാണ് നേടിയത്. ആലത്തൂർ 10077 വോട്ടും നോട്ടക്ക് ലഭിച്ചപ്പോൾ ചാലക്കുടിയിൽ -7357 വോട്ടും ലഭിച്ചു. എറണാകുളം-7528, ഇടുക്കി- 9400,കണ്ണൂർ-6997, കാസർകോഡ് -3521, കൊല്ലം- 5183, കോട്ടയം- 10823,കോഴിക്കോട്- 5070, മലപ്പുറം-5332,മാവേലിക്കര-9334,പാലക്കാട്- 7286, പത്തനംതിട്ട- 4870,പൊന്നാനി-4657,തിരുവനന്തപുരം-6185,തൃശൂർ -5946,വടകര-2598,വയനാട്- 6643 എന്നീ വോട്ടുകളാണ് ലഭിച്ചത്.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.