മലയാളികള്‍ക്ക് ഏറെ ഇഷ്ടമുള്ള നടിയാണ് ദിവ്യ ഉണ്ണി. അഭിനയത്തില്‍ സജീവമല്ലെങ്കിലും സോഷ്യല്‍മീഡിയയിലൂടെയായി തന്റെ വിശേഷങ്ങളെല്ലാം താരം പങ്കുവെക്കാറുണ്ട്. കുട്ടിക്കാലം മുതലേ നൃത്തം ജീവവായുവായിരുന്നു ദിവ്യയ്ക്ക്. സിനിമ വിട്ടപ്പോഴും വിവാഹം കഴിഞ്ഞ് വിദേശത്തേക്ക് പോയപ്പോഴുമെല്ലാം നൃത്തം ദിവ്യയ്‌ക്കൊപ്പമുണ്ടായിരുന്നു. അമേരിക്കയില്‍ ഡാന്‍സ് സ്‌കൂളുമായി സജീവമാണ് താരം. ദിവ്യ മാത്രമല്ല അനിയത്തി വിദ്യയും ഡാന്‍സുമായി സജീവമാണ്. ഇടയ്ക്ക് പരിപാടി അവതരിപ്പിക്കാനായി ഇവര്‍ നാട്ടിലേക്ക് വരാറുണ്ട്. കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങളെല്ലാം ചേച്ചിയും അനിയത്തിയും സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇളയ മകളായ ഐശ്വര്യയും ദിവ്യയും ഒന്നിച്ചുള്ളൊരു വീഡിയോ സോഷ്യല്‍മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ജനനം മുതലേ തന്നെ ഐശ്വര്യ പ്രേക്ഷകര്‍ക്ക് പരിചിതയാണ്. മകളുടെ ഓരോ വിശേഷങ്ങളും താരം പങ്കുവെക്കാറുണ്ട്. 2020 ജനുവരി 14 നായിരുന്നു ഐശ്വര്യ ജനിച്ചത്. ഞങ്ങള്‍ക്കൊരു രാജകുമാരി ജനിച്ചു. ഐശ്വര്യ എന്നാണ് പേര് നല്‍കിയതെന്നും അന്ന് ദിവ്യ പറഞ്ഞിരുന്നു. അര്‍ജുനും മീനാക്ഷിയുമാവട്ടെ കുഞ്ഞനിയത്തിയെ നിലത്തുവെക്കാതെ കൊഞ്ചിക്കുകയായിരുന്നു. മക്കള്‍ തമ്മിലുള്ള ബോണ്ട് കാണുമ്പോള്‍ മനസ് നിറയുമെന്ന് ദിവ്യ പറഞ്ഞിരുന്നു. അമ്മയെപ്പോലെ തന്നെ കലയില്‍ താല്‍പര്യമുണ്ട് ഐശ്വര്യയ്ക്ക്. അമ്മ ചുവടുവെക്കുമ്പോള്‍ ഇമവെട്ടാതെ നോക്കിയിരിക്കും ഐശ്വര്യ.
അതുപോലെ തന്നെ ചിലങ്ക അണിയാനായി അമ്മയെ സഹായിക്കാറുമുണ്ട് ഈ മകള്‍. അമ്മയ്‌ക്കൊപ്പം ചുവടുവെച്ചുള്ള മകളുടെ വീഡിയോ മുന്‍പ് വൈറലായിരുന്നു. ഇപ്പോഴിതാ നവരാത്രി ആഘോഷത്തിനിടെ നൃത്തം ചെയ്യാനൊരുങ്ങുന്ന അമ്മയ്ക്ക് ചിലങ്ക കെട്ടിക്കൊടുക്കുന്ന ഐശ്വര്യയുടെ വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. കാലില്‍ ചിലങ്ക വെക്കാനും സെറ്റാക്കാനും സഹായിക്കുകയാണ് മകള്‍. ഇടയില്‍ വീഡിയോയില്‍ നോക്കിയൊരു ചിരിയും. അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ മകള്‍ എന്നായിരുന്നു കമന്റുകള്‍. ഒരു മിനി ദിവ്യയെ കാണുന്നുണ്ട്. ഇത് അമ്മയുടെ ഫോട്ടോ കോപ്പിയാണല്ലോ എന്നെല്ലാമാണ് ആരാധകര്‍ പറയുന്നത്.