കൊച്ചി : അഗതികളുടെ അമ്മയായ മദർ തെരേസ ലോകത്തിന്റെ മനുസ്നേഹി യായിരുന്നുവെന്ന് കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡണ്ടും കേരള ഹൈക്കോടതി മുൻ ജഡ്ജിയും ആയ ജസ്റ്റിസ് പി.കെ. ഷംസുദ്ദീൻ. കേരള ശാന്തി സമിതിയുടെ നേതൃത്വത്തിൽ നടന്ന ലഹരി സമൂഹത്തിന് ആപത്ത് എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള സെമിനാറും ശാന്തി സമിതി ഏർപ്പെടുത്തിയ മികച്ച സാമൂഹ്യപ്രവർത്തകക്കുള്ള മദർ തെരേസ സ്മാരക പുരസ്കാരവും മഞ്ജു ലാൽ ഇ യ്ക്ക് നൽകിയ ശേഷമുള്ള സമ്മേളനം കൊച്ചിയിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദരിദ്രരും നിസ്സഹായരുമായ ആളുകൾക്ക് നിസ്വാർത്ഥ സേവനമാണ് മദർ നൽകിയത്. അവർ ലോകത്ത് ഒരു പ്രചോദനമാണ്. വിനയം, ദയ,ഔദാര്യം എന്നിവയുടെ സമ്മിശ്ര മിശ്രണമാണ് തെരേസയെന്നും അദ്ദേഹം പറഞ്ഞു. കേരള ശാന്തി സമിതി എറണാകുളം ജില്ലാ സെക്രട്ടറി കരീം.എൻ.എ.അധ്യക്ഷത വഹിച്ചു. കേരള ശാന്തി സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദ് ആനപ്പാറ, സമിതി ഭാരവാഹികളായ ഡോ.റെനീറ്റ അനുഷ്, പ്രൊഫ. നൂറുദീൻ, മൈക്കിൾ യോഹന്നാൻ, ഷബീർ നെടുമ്പാശ്ശേരി, രഞ്ജിത്ത് അടൂർ, മഞ്ജൂലാൽ.ഇ എന്നിവർ പ്രസംഗിച്ചു. മികച്ച വിവരാവകാശ പ്രവർത്തകക്കുള്ള കേരള ജനവേദി കാരുണ്യ പുരസ്കാരം നേരത്തെ മഞ്ജു ലാലിന് ലഭിച്ചിരുന്നു.