കെയ്റോ : നിലത്ത് വീണപ്പോള്‍ കരഞ്ഞതിന് മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ റിമോട്ട് കൊണ്ട് അടിച്ചു കൊന്നുവെന്ന് റിപ്പോര്‍ട്ട്. ഈജിപ്‍തിലാണ് സംഭവം. തിരക്കിട്ട ജോലികള്‍ക്കിടയില്‍ കുഞ്ഞ് അമ്മയുടെ കൈയില്‍ നിന്ന് വീഴുകയായിരുന്നു. തുടര്‍ന്ന് നിര്‍ത്താതെ കുഞ്ഞു കരഞ്ഞപ്പോള്‍ ദേഷ്യം സഹിക്കാനാവാതെ റിമോട്ട് കൊണ്ട് അടിക്കുകയായിരുന്നുവെന്നുമാണ് പോലീസിന്റെ കണ്ടെത്തല്‍.
സംഭവത്തില്‍ അമ്മയുടെ മാനസിക നില പരിശോധിക്കണമെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ബോധപൂര്‍വം കുഞ്ഞിനെ കൊന്നതാണോ എന്നതടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.