Tuesday, April 22, 2025 2:55 pm

സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന ഡിജിറ്റല്‍ സംവിധാനത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : സംസ്ഥാനത്ത് മോട്ടോര്‍ വാഹന വകുപ്പിന്റെ വാഹന പരിശോധന ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറുന്നു.വാഹനം വഴിയില്‍ തടഞ്ഞ് പരമ്പരാഗത രീതിയിലുള്ള പരിശോധനയോ പെറ്റിയെഴുത്തോ ഇനിയില്ല. ശരിയായ രേഖകളില്ലാത്ത വാഹനങ്ങള്‍ നിരത്തിലിറക്കിയാല്‍ പിടിക്കും. വാഹന പരിശോധനയ്ക്കാവശ്യമായ പ്രത്യേക ഡിജിറ്റല്‍ ഉപകരണം സംസ്ഥാനത്തെത്തി.

മോട്ടോര്‍ വാഹനവകുപ്പിന്റെ പരിവാഹന്‍ എന്ന കേന്ദ്രീകൃത വെബ്സൈറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. റോഡിലൂടെയെത്തുന്ന വാഹനങ്ങളുടെ വിവരങ്ങള്‍ അപ്പോള്‍ തന്നെ ഉദ്യോഗസ്ഥരുടെ പക്കലുള്ള പ്രത്യേക ഡിജിറ്റല്‍ ഡിവൈസിലൂടെ അറിയാം. വാഹനത്തിന്റെ ഇന്‍ഷുറന്‍സ്, ടാക്സ്, ഫിറ്റ്നസ്, അമിതവേഗം തുടങ്ങിയ സര്‍വ വിവരങ്ങളും ഞൊടിയിടയില്‍ ലഭ്യമാകും. നിയമലംഘനമുണ്ടെങ്കില്‍ അതിനുള്ള പിഴ ഡിവൈസില്‍ രേഖപ്പെടുത്തും. ഇത് പിന്നീട് നോട്ടീസായി വാഹന ഉടമയ്ക്ക് ലഭിക്കും.

ഓടിക്കുന്ന ആളിന്റെ ലൈസന്‍സിലെ പിഴവുകളും കണ്ടെത്താം. ഡ്രൈവറോ, വാഹനമോ മുമ്പ് കുറ്റകൃത്യങ്ങളില്‍ പെട്ടിട്ടുണ്ടോയെന്ന വിവരവും മുമ്പ് ഒടുക്കിയ പിഴയുടെ വിവരങ്ങളും ഉപകരണത്തില്‍ ലഭ്യമാകും. സംസ്ഥാനത്ത് കൊച്ചിയിലാണ് ഡിജിറ്റല്‍ വാഹന പരിശോധന തുടങ്ങിയത്. താമസിയാതെ ഇത് 14 ജില്ലകളിലേക്കും വ്യാപിപ്പിക്കും. ഇതോടെ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് വിലയിരുത്തല്‍.

പ്രത്യേകതകള്‍

വെബ് അധിഷ്ഠിത സംവിധാനത്തില്‍ വാഹന പരിശോധന നടത്തുന്ന ഉദ്യോഗസ്ഥര്‍ക്ക് മൊബൈല്‍ ആപ്ലിക്കേഷനിലൂടെ കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍, സമയം, സ്ഥലം എന്നിവ തത്സമയം റെക്കോര്‍ഡ് ചെയ്യാം.

രാജ്യത്തെവിടെയും ഉള്ള വാഹനങ്ങളുടെ വിവരങ്ങളും, ഡ്രൈവിംഗ് ലൈസന്‍സുകളുടെ വിവരങ്ങളും പരിശോധനാ വേളയില്‍ വിരല്‍ത്തുമ്പില്‍ ലഭ്യമാകും.

കുറ്റപത്രം നല്‍കപ്പെട്ടാല്‍ ആ വിവരങ്ങള്‍ ഓണ്‍ലൈനിലൂടെ ഓഫീസ് രേഖകളില്‍ ഉടന്‍ പ്രതിഫലിക്കും.

അതുവഴി വാഹനമോ, ഡ്രൈവറോ സ്ഥിരം നിയമലംഘകര്‍ ആണോയെന്ന് എളുപ്പം മനസ്സിലാക്കാം. വാഹന ഉടമകള്‍ക്കും ഡ്രൈവര്‍മാര്‍ക്കും തങ്ങളുടെ പേരിലുള്ള ട്രാഫിക് നിയമ ലംഘനങ്ങളുടെ വിവരങ്ങള്‍ ഓണ്‍ലൈനായി പരിശോധിക്കാനും, പിഴയടക്കാനും സാധിക്കും.

നേട്ടങ്ങള്‍

ട്രാഫിക് നിയമ ലംഘനത്തിനെതിരായ നടപടികള്‍ സുഗമവും സുതാര്യവും ആകും.

സമയനഷ്ടം ഒഴിവാകും.

ട്രാഫിക് എന്‍ഫോഴ്സ്മെന്‍റ് പേപ്പര്‍ രഹിതമാകും.

പരിശോധനാ വേളയില്‍ കാര്‍ഡ് ഉപയോഗിച്ച്‌ പിഴ ഒടുക്കാം.

ഓഫീസുകളിലെ അനാവശ്യ തിരക്ക് ഒഴിവാക്കാം.

രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ വിവരങ്ങള്‍ യഥാസമയം എസ്.എം.എസ് അലര്‍ട്ട് ആയി ലഭ്യമാകും. ഈ സൗകര്യം ലഭ്യമാകാന്‍ വാഹന ഉടമകള്‍ മൊബൈല്‍ നമ്പര്‍ ലിങ്ക് ചെയ്യേണ്ടതാണ്.

വാഹന പരിശോധനയുമായി ബന്ധപ്പെട്ട തട്ടിപ്പുകള്‍ക്ക് വിരാമമാകും.

വാഹന രേഖകള്‍ കയ്യില്‍ കൊണ്ടു നടക്കേണ്ട. ഡിജിറ്റലൈസ് ചെയ്യാം.

ഓഫീസുകളില്‍ തുടര്‍നടപടികള്‍ക്കായി കേസുകള്‍ കെട്ടിക്കിടക്കില്ല.

പരിശോധനാ വിവരങ്ങള്‍ ആര്‍ക്കും എവിടെയും പരിശോധിക്കാം അഴിമതി തടയാനും നടപടികള്‍ സുതാര്യമാക്കാനും സാധിക്കും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മു​ന്ന​റി​യി​പ്പ് ; സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്കു​ക

0
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് താ​പ​നി​ല കൂ​ടു​ന്ന​തി​നൊ​പ്പം അ​ൾ​ട്രാ​വ​യ​ല​റ്റ് ര​ശ്മി​ക​ളെ​യും സൂ​ക്ഷി​ക്ക​ണ​മെ​ന്ന് മു​ന്ന​റി​യി​പ്പ്. ദു​ര​ന്ത...

രണ്ടാം പിണറായി സർക്കാരിന്റെ നാലാം വാർഷികം ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി

0
കാസറഗോഡ്: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക ആഘോഷത്തിന്റെ സംസ്ഥാനതല...

യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് ഡിജിറ്റല്‍ ഇടപാടുമായി കെഎസ്ആര്‍ടിസി

0
തിരുവനന്തപുരം: യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട സേവനം വാഗ്ദാനം ചെയ്ത് കെഎസ്ആര്‍ടിസി ഡിജിറ്റല്‍ പണമിടപാടിലേക്ക്...

കേരളത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് അഞ്ചു സ്ഥലങ്ങളിൽ മാത്രമാക്കി ചുരുക്കി

0
ഊട്ടി: കേരളത്തിൽ നിന്ന് ഊട്ടിയിലേക്കുള്ള ഇ-പാസ് ഇനി മുതൽ അഞ്ചു സ്ഥലങ്ങളിൽ...