തിരുവനന്തപുരം: ഡ്രൈവിങ് പരിഷ്കാരത്തിന്റെ പേരിൽ ഗതാഗത മന്ത്രിയും സ്കൂൾ ഉടമകളും കൊമ്പുകോർക്കൽ തുടരുന്നതിനിടെ എല്ലാ ഡ്രൈവിങ് സ്കൂൾ വാഹനങ്ങൾക്കും ബോണറ്റ് നമ്പർ നിർബന്ധമാക്കി മോട്ടോർ വാഹനവകുപ്പ് സർക്കുലർ. അംഗീകൃത ഡ്രൈവിങ് സ്കൂളിന്റെ പേരിൽ വാഹനം രജിസ്റ്റർ ചെയ്ത ശേഷം നിശ്ചിത വാടകക്ക് അംഗീകാരമില്ലാത്ത പഠനകേന്ദ്രങ്ങൾക്ക് നൽകുന്നത് തടയാനാണ് തീരുമാനം. ഡ്രൈവിങ് സ്കൂൾ ലൈസൻസ് നമ്പറിന്റെ മുൻഗണന ക്രമപ്രകാരമാണ് ബോണറ്റ് നമ്പർ നൽകുക. ഓരോ സ്കൂളിനും വാഹനങ്ങളുടെ എണ്ണമനുസരിച്ച് ഒന്നു മുതൽ നമ്പർ അനുവദിക്കണമെന്ന് ആർ.ടി.ഒമാർക്കുള്ള സർക്കുലറിൽ വ്യക്തമാക്കുന്നു. ലൈസൻസ് നമ്പർ, ലൈസൻസ് കാലാവധി, ഡ്രൈവിങ് സ്കൂളിന്റെ പേര്, സ്ഥലം, എന്നിവ ബോണറ്റ് നമ്പറിനൊപ്പമുണ്ടാകണം. ഇതോടെ, വാഹനം കൈമാറിയാൽ വേഗം കണ്ടെത്താമെന്നാണ് വിലയിരുത്തൽ. നമ്പറും അനുബന്ധ വിവരങ്ങളും എങ്ങനെ പ്രദർശിപ്പിക്കണമെന്ന മാതൃകയടക്കമാണ് സർക്കുലർ.
പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1
വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.