ഇന്ത്യയിലെ 5ജി സ്മാർട്ട്ഫോണുകൾ ജിയോയുടെ നൂതന സ്റ്റാൻഡ്-അലോൺ 5ജി സാങ്കേതികവിദ്യയെ സപ്പോർട്ട് ചെയ്യുന്നുണ്ടെന്ന് കമ്പനികൾ ഉറപ്പാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിപുലമായ 5ജി സ്മാർട്ട്ഫോൺ പോർട്ട്ഫോളിയോയിൽ ജിയോയുടെ ട്രൂ 5ജി ലഭ്യമാക്കുകയാണ് ലക്ഷ്യം. ഇതിനായി മോട്ടറോള സോഫ്റ്റ്വെയർ അപ്ഡേറ്റും പുറത്തിറക്കിയിട്ടുണ്ട്. മോട്ടറോള, റിലയൻസ് ജിയോയുടെ പങ്കാളിത്തത്തോടെG ശേഷിയുള്ള സ്മാർട്ട്ഫോൺ പുറത്തിറക്കിയ ലോകത്തിലെ ആദ്യത്തെ ഒഇഎം ആണ് മോട്ടറോള എന്നതും ശ്രദ്ധേയം. കമ്പനി അതിന്റെ എല്ലാ 5ജി സ്മാർട്ട്ഫോണുകളിലും ട്രൂ 5ജി ലഭ്യമാക്കുന്നുണ്ട്.മോട്ടറോള 5ജി ഉപകരണങ്ങൾ വില നിലവാരം പരിഗണിക്കാതെയാണ് എല്ലാ 5ജി ബാൻഡുകളെയും സപ്പോർട്ട് ചെയ്യുന്നത്.
കഴിഞ്ഞ ദിവസം ചൈനീസ് സ്മാർട്ട്ഫോണ് കമ്പനിയായ വൺപ്ലസ് 5ജിയെ സപ്പോർട്ട് ചെയ്ത് രംഗത്തെത്തിയിരുന്നു.. നിലവിൽ 5ജി സപ്പോർട്ട് ചെയ്യുന്ന എല്ലാ ഹാൻഡ്‌സെറ്റുകളിലും 5ജി കണക്റ്റിവിറ്റി പ്രവർത്തനക്ഷമമാക്കിയിട്ടുണ്ട്. ഇതിൽ കമ്പനിയുടെ വൺപ്ലസ് നോർഡ് സിഇ 2 ലൈറ്റ് 5ജിയും ഉൾപ്പെടുന്നു. വൺപ്ലസ് 8 സീരീസും 2020ൽ വൺപ്ലസ് നോർഡും മുതലുള്ള എല്ലാ സ്മാർട്ട്‌ഫോണുകളിലും ഇപ്പോൾ ഇന്ത്യയിലെ എല്ലാ ടെലികോം ദാതാക്കളിൽ നിന്നുമുള്ള 5 ജി നെറ്റ്‌വർക്കുകൾ കണക്റ്റുചെയ്യാൻ കഴിയുമെന്ന് ഒരു പത്രക്കുറിപ്പിൽ കമ്പനി വെളിപ്പെടുത്തിയിരുന്നു.
എയർടെൽ, ജിയോ 5ജി സേവനങ്ങൾ ഇതിനകം ലഭ്യമാണെങ്കിലും വിഐ 5ജി സേവനങ്ങൾക്കുള്ള സപ്പോർട്ട് ലഭ്യമായിട്ടില്ല. കമ്പനി അടുത്തിടെ ന്യൂഡൽഹിയിൽ അനുയോജ്യമായ ഉപകരണങ്ങളിൽ വിഐയുടെ 5ജി നെറ്റ്‌വർക്ക് പരീക്ഷിച്ചു.അടുത്തിടെ, ഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ (ഐഎംസി) റിലയൻസ് ജിയോ, എയർടെൽ, വി എന്നിവയുമായി സഹകരിച്ച് 5 ജി സാങ്കേതികവിദ്യയുടെ സാധ്യതകൾ കമ്പനി പ്രദർശിപ്പിച്ചിരുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033