Wednesday, May 7, 2025 8:14 am

ലാലേട്ടന്‍റെ ബാഹുബലിയാണോ ഇത് ? മുടി നീട്ടി വളർത്തിയും മൊട്ടയടിച്ചും ഉശിരുകാട്ടാൻ മോഹൻലാൽ

For full experience, Download our mobile application:
Get it on Google Play

മോഹൻലാലിന്‍റെ മൂന്ന് ബി​ഗ് ബജറ്റ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്. മലൈകോട്ടൈ വാലിബൻ, ബറോസ്, ഋഷഭ എന്നീ മൂന്ന് ചിത്രങ്ങൾ പ്രേക്ഷകരിൽ ഉണ്ടാക്കിയിരിക്കുന്ന ഓളം ചെറുതൊന്നുമല്ല. മോഹൻലാലിന്‍റെ പെർഫോമൻസിനേക്കുറിച്ചും അതുപോലെ ലുക്കിനെക്കുറിച്ചുമാണ് പ്രേക്ഷകരുടെ ചർച്ച കൂടുതലും. മൂന്ന് ചിത്രങ്ങളിലേയും മോഹൻലാലിന്‍റെ ലുക്ക് ഇതിനോടകം സിനിമ പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ടെങ്കിലും പെർഫോമൻസും എന്തായാലും ഞെട്ടിക്കുമെന്നു തന്നെയാണ് ഓരോ സിനിമ പ്രേക്ഷകരുടേയും പ്രതീക്ഷ. ഇപ്പോഴിതാ ആ പ്രതീക്ഷ വാനോളമുയർത്തിക്കൊണ്ട് ഋഷഭയിലെ തന്റെ ലുക്കും പുറത്തുവിട്ടിരിക്കുകയാണ് ലാലേട്ടൻ. മോഹൻലാലിന്റെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് ഋഷഭ.

ചിത്രത്തിന്‍റെ പ്രഖ്യാപനം മുതൽ തന്നെ അപ്ഡേറ്റുകൾക്കായുള്ള കാത്തിരിപ്പും ആരാധകർ തുടങ്ങിയിരുന്നു. ചിത്രത്തിന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയായെന്നറിയിച്ചിരിക്കുകയാണ് ലാലേട്ടൻ. ചിത്രത്തിലെ തന്റെ ലുക്കും താരം പങ്കുവെച്ചിട്ടുണ്ട്. കൈയ്യിൽ വാളേന്തി നിൽക്കുന്ന ഒരു യോദ്ധാവിനെ പോലെയാണ് മോഹൻലാലിനെ പോസ്റ്ററിൽ കാണാനാവുക. മുടിയും നീട്ടി വളർത്തിയിട്ടുണ്ട്. എന്നാൽ മോഹൻലാലിന്റെ പോസ്റ്ററിന് താഴെ കമന്റുകളുടെ പൂരവുമായി ആരാധകരുമെത്തിയിട്ടുണ്ട്. ബാഹുബലിയെ പോലെയുണ്ട് എന്നൊക്കെയാണ് ഭൂരിഭാ​ഗം പേരുടേയും കമന്റുകൾ. എന്നാൽ മരക്കാറു പോലെ ആകുമോ? എന്ന ആശങ്ക പങ്കുവെയ്ക്കുന്നവരുമുണ്ട്.

ലിജോ ജോസ് പെല്ലിശേരി – മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന ചിത്രമാണ് മലൈകോട്ടൈ വാലിബൻ. ചിത്രത്തിലെ മോഹൻലാലിന്റെ ലുക്ക് പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തിരുന്നു. കുടുമ കെട്ടി, കൈയ്യിൽ ടാറ്റൂ അടിച്ചു നിൽക്കുന്ന മോഹൻലാലിന്റെ പോസ്റ്ററുകൾക്കൊക്കെ വൻ സ്വീകാര്യതയായിരുന്നു ലഭിച്ചതും. പ്രതീക്ഷകൾക്കുമപ്പുറമാണ് ചിത്രമെന്നാണ് ഓരോ അപ്ഡേറ്റുകളും സൂചിപ്പിക്കുന്നത്. ​ഗുസ്തിക്കാരനായാണ് ചിത്രത്തിൽ മോഹൻലാലെത്തുക. വൻതാര നിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. രാജസ്ഥാനിൽ വെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങിലേറെയും നടന്നത്. വാലിബനിലും ഋഷഭയിലും മുടി നീട്ടിയാണ് ലാലേട്ടൻ എത്തുന്നതെങ്കിൽ ബറോസിൽ നേരെ തിരിച്ചാണ്. തല മൊട്ടയിടിച്ച് താടി നീട്ടി വളർത്തിയാണ് ലാലേട്ടനെത്തുന്നത്. മോഹൻലാലിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ബറോസ്. 2019 ലായിരുന്നു ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. ലാലേട്ടന്റെ ഏറ്റവും വലിയ സ്വപ്നമാണ് ബറോസ് എന്ന് നടൻ പൃഥ്വിരാജ് മുൻപ് പറഞ്ഞിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സുരക്ഷാ മുൻകരുതൽ ; ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് ഇ​ന്ന് അ​വ​ധി

0
ശ്രീ​ന​ഗ​ർ: സു​ര​ക്ഷ മു​ൻ​നി​ര്‍​ത്തി ജ​മ്മു കാ​ഷ്മീ​രി​ലെ സ്കൂ​ളു​ക​ള്‍​ക്ക് അ​വ​ധി പ്ര​ഖ്യാ​പി​ച്ചു. ജ​മ്മു...

അമൃത്സറിലേക്കുള്ള രണ്ട് അന്താരാഷ്ട്ര വിമാനങ്ങൾ ദില്ലിയിലേക്ക് തിരിച്ചുവിട്ടതായി എയർ ഇന്ത്യ

0
ദില്ലി : പാക് അധിനിവേശ കശ്മീരിലെ (പിഒകെ) ഭീകര ക്യാമ്പുകൾക്കെതിരെ ഇന്ത്യ...

ഇന്ത്യൻ സേന തകർത്തത് ജയ്ഷെ, ലഷ്കർ താവളങ്ങൾ

0
ദില്ലി : ഓപ്പറേഷൻ സിന്ദൂറിലൂടെ ജയ്ഷെ, ലഷ്കർ താവളങ്ങളാണ് ഇന്ത്യൻ സേന...

തൃശൂർ പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി ; 42 പേർക്ക് പരിക്ക്

0
തൃശൂർ: പൂരം എഴുന്നള്ളിപ്പിനെത്തിച്ച ആന വിരണ്ടോടി. ഊട്ടോളി രാമൻ എന്ന ആനയാണ്...