Monday, July 7, 2025 6:43 am

ബൈക്ക് അപകടത്തിലെ പ്രതിയെ വാദിയാക്കി ; മറ്റൊരു അപകടകഥ മെനഞ്ഞു ; ഇൻഷൂറൻസ് തട്ടിപ്പിന് സിനിമ സ്റ്റൈൽ ഗൂഢാലോചന

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : വാഹന അപകടക്കേസിലെ പ്രതിയെ പരാതിക്കാരനാക്കി വ്യാജ കേസുണ്ടാക്കിയും ഇൻഷുറൻസ് തുക തട്ടാൻ ശ്രമം. പ്രായപൂർത്തിയാകാതെ വാഹനമോടിച്ച് ഒരാളുടെ മരണത്തിനിടയാക്കിയ കേസിലെ പ്രതി വിബി ആനന്ദിന്റെ പേരിലാണ് തട്ടിപ്പ്. ഇതേ കേസിൽ ഗുരുതരമായി പരിക്കേറ്റ ആനന്ദ് മറ്റൊരു വാഹനത്തിന്റെ പിന്നിൽ യാത്ര ചെയ്തപ്പോഴുണ്ടായ അപകടമാണെന്ന് വരുത്തി തീർത്താണ് 21 ലക്ഷം രൂപയുടെ ഇൻഷുറൻസ് തട്ടാൻ ശ്രമിച്ചത്.

2018-ന് പുതുവത്സര ദിവസം അതിരാവിലെ സുഹൃത്തുക്കളായ ആനന്ദും അഭിജിത്തും ബൈക്കിൽ യാത്ര ചെയ്യുമ്പോഴാണ് എകെജി സെന്ററിന് മുന്നിലെ ട്രാഫിക്ക് ലൈറ്റിലിടിച്ച് അപകടമുണ്ടായത്. രണ്ടു പേർക്കും ഗുരുതരമായി പരിക്കേറ്റു. വാഹനമോടിച്ച ആനന്ദിന് പ്രായപൂർത്തിയായിരുന്നില്ല. പിൻസീറ്റിലെ യാത്രക്കാരനായിരുന്ന അഭിജിത്ത് മരിച്ചു. അപകടമുണ്ടാകുമ്പോള്‍ ആനന്ദ് ഓടിച്ചിരുന്നത് KL-22-F-5177 എന്ന ബൈക്ക് ആയിരുന്നു.

അഭിജിത്ത് മരിച്ച കേസിലെ ഒന്നാം പ്രതിയാണ് ആനന്ദ്. സിറ്റി ട്രാഫിക്ക് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. ഇതേ ട്രാഫിക്ക് പോലീസ് ഒരു മാസത്തിനു ശേഷം മറ്റൊരു കേസ് രജിസ്റ്റർ ചെയ്തു. ആനന്ദിന് വാഹന അപകടത്തിൽ പരിക്കേറ്റെന്നാണ് കേസ്. ചാടിയറ സ്വദേശി ദീപു എന്നയാളിന്റെ ബൈക്കിന് പിന്നിൽ ആനന്ദ് സഞ്ചരിക്കുമ്പോള്‍ അപകടമുണ്ടായെന്നാണ് കേസ്. സുദർശൻ എന്നയാള്‍ ഓടിച്ച ബൈക്കിലിടിച്ചാണ് അപകടമുണ്ടായത്. ടൈറ്റാനിയത്തിന് സമീപം വെച്ച് അപകടമുണ്ടായെന്നാണ് എഫ്ഐആർ. ഈ കേസിനുവേണ്ടി മുതൽ വ്യാജ രേഖകളുണ്ടാക്കിയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

ആനന്ദ് യാത്ര ചെയ്തതായി പറയുന്ന വാഹനത്തിന്റെ ഉടമ ദീപു അപകട സമയം ടൈറ്റാനിയത്തിന്റെ ഭാഗത്തേക്ക് പോയിട്ടില്ല. പ്രതിയായ ആൾ ഒരുമാസത്തിന് ശേഷം മറ്റൊരു കേസിൽ വാദിയായതോടെ ആദ്യം സംശയം തോന്നിയത് ഇൻഷുറൻസ് കമ്പനിക്കാണ്, കമ്പനിയുടെ നിർദ്ദേശ പ്രകാരം ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലും രണ്ടാം കേസിന് പന്നിലെ തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ അപകട കേസിൽ വാഹനം ഹാജരാക്കാനായി ദീപുവിന് 5000 രൂപ അഭിഭാഷകൻ നൽകിയെന്നാണ് ക്രൈം ബ്രാഞ്ച് കണ്ടെത്തൽ.

സുദർശൻ എന്നയാളിന്റെ പേരിലുള്ള പള്‍സർ ബൈക്കും വ്യാജ കേസുണ്ടാക്കാൻ ഉപയോഗിച്ചെന്നാണ് കണ്ടെത്തൽ. അതായത് യഥാർത്ഥ കേസിൽ പ്രതിയായ ആനന്ദിനെ വ്യാജ കേസിൽ വാദിയാക്കി, ആദ്യകേസ് അട്ടിമറിക്കാനും ഒപ്പം പ്രതിക്കും വ്യാജകേസിലൂടെ ഇൻഷുറൻസ് തുക കിട്ടാനുമുള്ള നാടകം, അതിനായി അഭിഭാഷകരും ഇടനിലക്കാരും ചേർന്ന് തയ്യാറാക്കിയ തിരിക്കഥയാണ് രണ്ടാം കേസ്. ഈ വ്യാജകേസിൽ ആനന്ദിനെ ഒന്നാം പ്രതിയാക്കിയാണ് ക്രൈം ബ്രാഞ്ച് കേസെടുത്തുത്. ഒപ്പം മറ്റ് അ‍ഞ്ചുപേരും പ്രതികൾ.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ന്യൂഡൽഹി റെയിൽവേ സ്‌റ്റേഷന് വാജ്‌പേയിയുടെ പേര് നൽകണമെന്ന ആവശ്യവുമായി ബിജെപി എംപി

0
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷന് അന്തരിച്ച പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ...

ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ് നടത്തി മലയാളി സംഘം മുങ്ങിയതായി...

0
ബെംഗളുരു : ബെംഗളുരുവിൽ 100 കോടിയോളം രൂപയുടെ വൻ ചിട്ടി തട്ടിപ്പ്...

പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി അപലപിച്ച് ബ്രിക്സ്

0
റിയോ ഡി ജനൈറോ: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തെ ശക്തമായി...

ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു

0
ബെംഗളുരു : ബെംഗളുരുവിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർത്ഥി മരിച്ചു. എറണാകുളം വെസ്റ്റ്...