Thursday, April 3, 2025 2:04 am

ആലപ്പുഴയില്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ മഞ്ജു ; വൈറലായി സിനിമാ പോസ്റ്റര്‍

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ജില്ലയിലെ വെണ്‍മണി പഞ്ചായത്തില്‍ ചുവരുകളില്‍ മുഴുവന്‍ പോസ്റ്റര്‍ ‘സുനന്ദ സൂപ്പറാണ്.’ സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ സുനന്ദയായി മഞ്ജു വാരിയറുടെ ചിത്രം. പഞ്ചായത്തില്‍ ഉപതിരഞ്ഞെടുപ്പൊന്നും നടക്കുന്നില്ല. അടുത്തെങ്ങും തിരഞ്ഞെടുപ്പുമില്ല. പിന്നെ എന്തുകൊണ്ടാണ് ഈ പോസ്റ്ററെന്ന് ആളുകള്‍ തിരഞ്ഞപ്പോഴാണ് മനസിലാകുന്നത്. സുനന്ദ എന്നത് ‘വെള്ളരിക്കാപ്പട്ടണം’ എന്ന പുതിയ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപാത്രമാണെന്ന് മനസിലായത്. ചക്കരക്കുടം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് പത്തില്‍ യുഡിപി സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന സുനന്ദയുടെ പ്രചാരണ പോസ്റ്ററുകള്‍ സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.

ഫുള്‍ ഓണ്‍സ്റ്റുഡിയോസ് നിര്‍മിക്കുന്ന ‘വെള്ളരിക്കാപട്ടണ’ത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. അലക്‌സ് ജെ.പുളിക്കല്‍ ആണ് ഛായാഗ്രഹണം. മാവേലിക്കരയും വെണ്മണിയുമാണ് പ്രധാന ലൊക്കേഷനുകള്‍. മഞ്ജുവിനും സൗബിനും പുറമേ സലിംകുമാര്‍, സുരേഷ്‌കൃഷ്ണ ,കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, ഇടവേള ബാബു, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, വീണനായര്‍, പ്രമോദ് വെളിയനാട്, ശ്രീകാന്ത് വെട്ടിയാര്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിക്കുന്നു.

എഡിറ്റിങ് അപ്പുഭട്ടതിരിയും അര്‍ജു ബെന്നും ചേര്‍ന്ന് നിര്‍വഹിക്കുന്നു. മധുവാസുദേവനും വിനായക് ശശികുമാറുമാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. ജ്യോതിഷ് ശങ്കറാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ബെന്നി കട്ടപ്പന. ശ്രീജിത് നായരും കെ.ജി. രാജേഷ് കുമാറുമാണ് അസോസിയേറ്റ് ഡയറക്ടര്‍മാര്‍.

 

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഇലന്തൂരില്‍ 3.4 കോടി രൂപയുടെ പദ്ധതിയുമായി പട്ടികജാതി വികസന വകുപ്പ്

0
പത്തനംതിട്ട : പട്ടികജാതി വികസന വകുപ്പ് ഇലന്തൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ നടപ്പാക്കിയത്...

ഡോ. അംബേദ്കര്‍ സ്‌കൂളിന് സര്‍ക്കാര്‍ അനുമതി ലഭ്യമാക്കണം : ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍

0
പത്തനംതിട്ട : സൂക്ഷ്മ ന്യൂനപക്ഷ വിഭാഗമായ ബുദ്ധമത വിശ്വാസികളുടെ വിദ്യാഭ്യാസ ഉന്നമനത്തിനായി...

ലൈബ്രറി ഓട്ടോമേഷന്‍ ട്രെയിനിംഗില്‍ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം

0
ഐ. എച്ച്.ആര്‍ .ഡി യുടെ മാവേലിക്കര കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍...

വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച സംഭവത്തിൽ സഹോദരിക്കും മകൾക്കുമെതിരെ...

0
പത്തനംതിട്ട: വയോധിക സൂക്ഷിക്കാൻ ഏൽപ്പിച്ച സ്വർണം തിരികെ കൊടുക്കാതെ പണയം വെച്ച...