Saturday, May 10, 2025 10:08 am

രസകരമായ കുടുംബ ചിത്രം ; ‘വോയിസ് ഓഫ് സത്യനാഥൻ’ പ്രേക്ഷകർക്ക് മുൻപിൽ

For full experience, Download our mobile application:
Get it on Google Play

മൂന്നര വർഷങ്ങൾക്ക് ശേഷം ഒരു ദിലീപ് ചിത്രം തിയേറ്ററുകളിലേക്ക്. 2019 നവംബർ മാസത്തിൽ ഇറങ്ങിയ ജാക്ക് ആൻഡ് ഡാനിയൽ ആണ് ദിലീപിന്റേതായി ഏറ്റവും ഒടുവിൽ തിയേറ്ററിലെത്തിയ മലയാള ചലച്ചിത്രം. റിലീസിന് ഒരു ദിവസം മുൻപായി, മലയാളത്തിന്റെ എക്കാലത്തെയും എവർഗ്രീൻ ഹിറ്റ് കൂട്ടുകെട്ടായ ദിലീപ്-റാഫി ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമായ ‘വോയിസ് ഓഫ് സത്യനാഥൻ’ വീഡിയോ സോംഗ് പുറത്തിറങ്ങിയിരുന്നു. വിനായക് ശശികുമാർ രചന നിർവഹിച്ച്, അങ്കിത് മേനോൻ സംഗീതം നൽകി ‘സിയ ഉൾ ഹക്ക്’ ആലപിച്ച ‘റൂക്കി ദാ ദാ’ എന്ന വീഡിയോ സോംഗ് ആണ് ഇപ്പോൾ പുറത്തിറങ്ങിരിക്കുന്നത്. കൊച്ചി ലുലു മാളിൽ നടന്ന പ്രൗഢ ഗംഭീരമായ ഓഡിയോ ലോഞ്ചിൽ വച്ചാണ് ദിലീപും മറ്റു താരങ്ങളും ചേർന്ന് ഗാനം റിലീസ് ചെയ്തത്. വളരെ രസകരമായ ഒരു കുടുംബ ചിത്രമായിട്ടാണ് റാഫി സത്യനാഥൻ അണിയിച്ചൊരുക്കിയിരിക്കുന്നത്.

അതോടൊപ്പം തന്നെ ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന നിരവധി പ്രശ്ങ്ങളിലേക്കും ‘വോയ്‌സ് ഓഫ് സത്യനാഥൻ’ എന്ന ഈ ചിത്രം വിരൽ ചൂണ്ടുന്നു. ചിത്രത്തിൻ്റെ ടീസറും ട്രെയ്‌ലറും എല്ലാം ഇതിനോടകം തന്നെ പ്രേക്ഷരുടെ ഹൃദയം കീഴടക്കിയിരുന്നു. അതോടൊപ്പം ജോജു ജോർജ്ജും ഈ ചിത്രത്തിൽ മറ്റൊരു കേന്ദ്ര കഥാപാത്രമായി എത്തുന്നു. ദിലീപും ജോജു ജോർജ്ജും പ്രധാന വേഷത്തിൽ എത്തുന്ന ആദ്യ ചിത്രം കൂടിയാണ് വോയ്‌സ് ഓഫ് സത്യനാഥൻ. ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും പെൻ & പേപ്പർ ക്രിയേഷൻസിന്റെയും ബാനറിൽ എൻ.എം. ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, രാജൻ ചിറയിൽ എന്നിവർ ചേർന്നാണ് സത്യനാഥൻ നിർമ്മിക്കുന്നത്. ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിർവ്വഹിച്ചിരിക്കുന്നത് ചിത്രത്തിന്റെ സംവിധായകൻ കൂടിയായ റാഫി തന്നെയാണ്.

പഞ്ചാബി ഹൗസ്, പാണ്ടിപ്പട, ചൈനാടൗൺ, തെങ്കാശിപ്പട്ടണം, റിങ്ങ്മാസ്റ്റർ, ടു കൻഡ്രിസ് എന്നീ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ ശേഷം റാഫി- ദിലീപ് കൂട്ടുകെട്ട് ഒന്നിക്കുന്ന സിനിമ കൂടിയാണിത്. ദിലീപിനും ജോജുവിനും ഒപ്പം അനുപം ഖേർ, മകരന്ദ് ദേശ്പാണ്ഡെ, അലൻസിയർ ലോപ്പസ്, ജഗപതി ബാബു, ജാഫർ സാദിഖ് (വിക്രം ഫൈയിം), സിദ്ദിഖ്, ജോണി ആൻ്റണി, രമേഷ് പിഷാരടി, ജനാർദ്ദനൻ, ബോബൻ സാമുവൽ, ബെന്നി പി. നായരമ്പലം, ഫൈസൽ, ഉണ്ണിരാജ, വീണാ നന്ദകുമാർ, സ്മിനു സിജോ, അംബിക മോഹൻ, എന്നിവരും വേഷമിടുന്നു. അതോടൊപ്പം അനുശ്രീ അതിഥിതാരമായി എത്തുന്ന ചിത്രം കൂടിയാണിത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു

0
കോഴഞ്ചേരി : മേലുകര പള്ളിയോടത്തിന്റെ പുനരുദ്ധാരണ പണികൾ പുരോഗമിക്കുന്നു. മേലുകര...

ഏഴംകുളം വെള്ളപ്പാറ മുരുപ്പിൽ കുടിവെള്ളം വിതരണം ചെയ്യാതെ വാട്ടര്‍ അതോറിറ്റി ; പ്രത്യക്ഷ സമരത്തിനൊരുങ്ങി...

0
ഏഴംകുളം : ഏഴംകുളം ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡിലെ വെള്ളപ്പാറ മുരുപ്പിൽ...

ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രിയുടെ പ്രസ്താവനയെ തള്ളി പാക് സൈനിക വക്താവ്

0
ദില്ലി : ഇന്ത്യയുമായി ചർച്ച നടത്തിയെന്ന പാക് വിദേശകാര്യ മന്ത്രി ഇഷഖ്...

നിപ രോഗിയുടെ നില ഗുരുതരം ; മോണോക്ലോണല്‍ ആന്റിബോഡി നല്‍കിത്തുടങ്ങി

0
മലപ്പുറം : നിപ സ്ഥിരീകരിച്ചു സ്വകാര്യാശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന വളാഞ്ചേരി സ്വദേശിക്ക്...