ഭോപ്പാല്‍: ഗോധ്രയില്‍ ട്രെയിന്‍ കത്തിച്ച സംഭവത്തെ ആസ്പദമാക്കിയുള്ള സബര്‍മതി റിപ്പോര്‍ട്ട് എന്ന സിനിമയ്ക്കു വിനോദ നികുതി ഒഴിവാക്കി മധ്യപ്രദേശ് സര്‍ക്കാര്‍. സബര്‍മതി സിനിമ വളരെ മികച്ചതാണെന്നും താനും കാണാന്‍ പോകുമെന്നും തീരുമാനം അറിയിച്ചുകൊണ്ട് മുഖ്യമന്ത്രി മോഹന്‍ യാദവ് പറഞ്ഞു. ധീരജ് സര്‍ണ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഗുജറാത്തില്‍ വര്‍ഗീയ കലാപത്തിന് കാരണമായ 2002ലെ ഗോധ്ര ട്രെയിന്‍ കത്തിച്ച സംഭവത്തെ ചുറ്റിപ്പറ്റിയാണ്.എല്ലാ മന്ത്രിമാരോടും എംഎല്‍എമാരോടും എംപിമാരോടും ഈ സിനിമ കാണാന്‍ പറഞ്ഞിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. നികുതി രഹിതമാക്കുന്നതോടുകൂടി പരമാവധി ആളുകള്‍ക്ക് സിനിമ കാണാന്‍ കഴിയും. ഗോധ്ര സംഭവം പോയ കാലത്തിന്റെ ഇരുണ്ട അധ്യായമാണെന്നും സിനിമയിലൂടെ സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. ഒരു പരിമിത കാലത്തേക്ക് മാത്രമേ നുണകള്‍ക്ക് നിലനില്‍ക്കാന്‍ കഴിയൂ എന്ന് പ്രധാനമന്ത്രി മോദി കഴിഞ്ഞ ദിവസം എക്‌സില്‍ കുറിച്ചിരുന്നു. 59 പേര്‍ കൊല്ലപ്പെട്ട ഗോധ്ര സംഭവത്തിന്റെ സത്യാവസ്ഥ ഇതോടെ പുറത്തുകൊണ്ടുവന്നതായി മധ്യപ്രദേശ് ക്യാബിനറ്റ് മന്ത്രി വിശ്വാസ് സാരംഗ് പറഞ്ഞു. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനും തെറ്റിദ്ധരിപ്പിക്കാനും കോണ്‍ഗ്രസ് ചരിത്രത്തെ വളച്ചൊടിക്കുകയായിരുന്നു. ലോകമെമ്പാടും ഗുജറാത്തിനെ അപകീര്‍ത്തിപ്പെടുത്താന്‍ കോണ്‍ഗ്രസ് ഒരു കഥയ തയ്യാറാക്കിയിരുന്നുവെന്ന് സിനിമയില്‍ കാണിച്ചിരിക്കുന്ന വസ്തുതകള്‍ മനസിലാക്കി തരുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം പൊതുജനങ്ങള്‍ക്കൊപ്പമിരുന്ന് സിനിമ കാണുമെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1