കല്‍പ്പറ്റ : മോഷണക്കുറ്റമാരോപിച്ച് ആള്‍ക്കൂട്ടം മര്‍ദിച്ചതില്‍ മനംനൊന്ത് തൂങ്ങിമരിച്ച ആദിവാസി യുവാവ് വിശ്വനാഥന്‍റെ കുടുംബത്തെ രാഹുല്‍ഗാന്ധി എംപി സന്ദര്‍ശിച്ചു. മര്‍ദിച്ച് കൊലപ്പെടുത്തിയതാണെന്ന കുടുംബത്തിന്‍റെ പരാതി അന്വേഷിക്കാന്‍ ഇടപെടല്‍ നടത്തുമെന്ന് രാഹുല്‍ഗാന്ധി ഉറപ്പുനല്‍കി. വിശ്വനാഥന്‍റെ ഭാര്യയെയും കുഞ്ഞിനെയും രാഹുല്‍ കണ്ടു. ഇവരുടെ പരാതികള്‍ കേട്ടശേഷം കുടുംബത്തിന് പൂര്‍ണ സംരക്ഷണം നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
വിശ്വനാഥന്‍റെ ഭാര്യ ബിന്ദുവിനെ പ്രസവത്തിനായി ചൊവ്വാഴ്ചയാണ് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ബുധനാഴ്ച ബിന്ദു ആണ്‍കുഞ്ഞിനു ജന്മം നല്‍കി. ഇവരുടെ ആദ്യത്തെ കുഞ്ഞാണിത്. ആശുപത്രി മുറ്റത്ത് കൂട്ടിരിപ്പുകാര്‍ക്കായുള്ള സ്ഥലത്തായിരുന്നു വിശ്വനാഥന്‍ കാത്തുനിന്നത്. വ്യാഴാഴ്ച ഇവിടെയുണ്ടായിരുന്ന ആരുടെയോ മൊബൈല്‍ ഫോണും പണവും നഷ്ടമായെന്നും വിശ്വനാഥന്‍ മോഷ്ടാവാണെന്നും ആരോപിച്ച് ചിലര്‍ ബഹളം വെച്ചു. ചിലര്‍ വിശ്വനാഥനെ ചോദ്യം ചെയ്യുകയും മര്‍ദിക്കുകയും ചെയ്തു.
ഇതിനുപിന്നാലെ ഷര്‍ട്ടും മൊബൈല്‍ ഫോണും ചെരിപ്പും ഭക്ഷണം കഴിക്കുന്ന പാത്രവും കവറിലാക്കി കടയ്ക്കുസമീപം ഉപേക്ഷിച്ച് വിശ്വനാഥന്‍ ഓടി രക്ഷപെടുകയായിരുന്നു. വ്യാഴാഴ്ച രാത്രി വൈകിയും വിശ്വനാഥനെ കാണാത്തതിനെത്തുടര്‍ന്ന് അമ്മ ലീല മെഡിക്കല്‍കോളേജ് പോലീസില്‍ പരാതി നല്‍കി. പിന്നീട് കേട്ടത് വിശ്വനാഥന്‍റെ മരണവാര്‍ത്തയാണ്. വിശ്വനാഥനെ മെഡിക്കല്‍ കോളേജ് ആശുപത്രിക്കു സമീപം തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.