ചവറ : കെഎംഎംഎൽ ഉൽപ്പന്നമായ ടൈറ്റാനിയം ഡയോക്സൈഡിന്റെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കെഎംഎംഎൽ ട്രേഡ് യൂണിയൻ പ്രതിനിധി സംഘം കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ചർച്ച നടത്തുകയും വിശദമായ നിവേദനവും സമർപ്പിച്ചു. ടൈറ്റാനിയം ഡയോക്സൈഡിന്റെ വ്യാപകമായി ഇറക്കുമതി കാരണം ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ വില വർദ്ധിപ്പിക്കാൻ കഴിയാത്ത സാഹചര്യമാണെന്നും അതുമൂലം കമ്പനി നഷ്ടത്തിലേക്ക് കൂപ്പു കുത്തുമെന്നും പ്രതിനിധികൾ മന്ത്രിയെ ധരിപ്പിച്ചു. വസ്തുതകൾ പരിശോധിച്ച് വരുന്ന ബഡ്ജറ്റിൽ ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി.ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രാലത്തിലെ ഉയർന്ന IES ഉദ്യോഗസ്ഥനായ ആന്റണി സിറിയക്കി നെ ചർച്ചയിലേക്ക് മന്ത്രി വിളിച്ച് വരുത്തി ആവശ്യമായ മാർഗ്ഗ നിർദേശങ്ങൾ നൽകുകയും ചെയ്തു. അതുപോലെതന്നെ ടൈറ്റാനിയം ഡയോക്സൈഡിന് ആന്റി ഡംമ്പിഗ് ഡ്യൂട്ടി ഏർപ്പെടുന്ന നടപടിക്രമങ്ങൾ ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ നേതൃത്വത്തിൽ പരിശോധിച്ചു വരികയാണെന്ന് മന്ത്രി അറിയിച്ചു. കേരളത്തിൽ നിന്നുള്ള എംപിമാരെയും ബന്ധപ്പെട്ട വിവിധ വകുപ്പ് തലവന്മാരെയും നേരിൽ കണ്ട് പ്രതിനിധി സംഘം നിവേദനം നൽകി. കേന്ദ്ര മന്ത്രിയുമായുള്ള ചർച്ചയിൽ എം പി മാരായ എൻ. കെ പ്രേമചന്ദ്രൻ ,കെ രാധാകൃഷ്ണൻ എന്നിവരും. കൂടാതെ കമ്പനിയിലെ വിവിധ ട്രേഡ് യൂണിയൻ നേതാക്കളായ അനീഷ് എം. എസ്, ശ്രീജിത്ത്.ആർ, നഹാസ്. എ, മനോജ് മോൻ. ജെ, ജയൻ, ജോം ജോബിറ്റ്, രതീഷ് ജി ,സുനിൽ വൈ എന്നിവരും പങ്കെടുത്തു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1