Thursday, July 3, 2025 5:18 am

ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണo : എം.ടി. രമേശ്

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത വിഷയത്തില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്.

ബിനീഷ് കോടിയേരി ചോദ്യം ചെയ്യലിന് വിധേയനായിട്ടും എന്തുകൊണ്ടാണ് പാര്‍ട്ടി ദേശീയ നേതൃത്വം മൗനം പാലിക്കുന്നത്. ഈ വിഷയത്തില്‍ കോടിയേരി മറുപടി പറയണം. പാര്‍ട്ടി ഒളിച്ചുകളി അവസാനിപ്പിക്കണം. ബിനീഷ് വ്യാജ കമ്പനിയുണ്ടാക്കി അതുവഴി പണമിടപാടുകള്‍ക്ക് കൂട്ടുനിന്നെന്നാണ് ആരോപണം. ദേശവിരുദ്ധമായ പ്രവൃത്തിയാണിത്. സിപിഎം പാര്‍ട്ടി നേതാക്കളുടെ കുടുംബാംഗങ്ങളുടെ പ്രവൃത്തികളുമായി ബന്ധപ്പെട്ട് പാര്‍ട്ടി സമ്മേളനങ്ങളിലും പ്ലീനത്തിലും പാസ്സാക്കിയ പ്രമേയങ്ങള്‍ തള്ളിക്കളയുകയാണ് സീതാറാം യെച്ചൂരി ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

തദ്ദേശതെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കണമെന്നുള്ള സര്‍വ്വകക്ഷിയോഗ തീരുമാനം നിര്‍ഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങളെ അഭിമുഖീകരിക്കാന്‍ കേരളത്തിലെ ഇടതുവലതു മുന്നണികള്‍ക്ക് മടിയുള്ളതുകൊണ്ടാണ് കൊവിഡിന്റെ മറപിടിച്ച്‌ തെരഞ്ഞെടുപ്പില്‍ നിന്ന് ഒളിച്ചോടുന്നത്.

മുന്‍ധാരണയുണ്ടാക്കിയാണ് മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും സര്‍വ്വകക്ഷിയോഗത്തിന് എത്തിയത്. തെരഞ്ഞെടുപ്പ് മാറ്റിവെയ്ക്കുന്നതുകൊണ്ട് തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ ഉദ്യോഗസ്ഥ രാജിയിലേക്ക് നീങ്ങും. വികസന പ്രവര്‍ത്തനത്തെ പിന്നോട്ടടിപ്പിക്കും. ഇക്കാര്യത്തില്‍ പുനഃപരിശോധന അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നാലര ലക്ഷത്തിന്റെ മോഷണം നടത്തിയ പ്രതിയെ പത്തു മണിക്കൂറിനുള്ളിൽ കട്ടപ്പന പോലീസ് പിടികൂടി

0
കട്ടപ്പന : ഇടുക്കി കട്ടപ്പന ടൗണിലെ ലോട്ടറിക്കടയിൽ നിന്നും നാലര ലക്ഷത്തിന്റെ...

പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെ മകൻ കുഴഞ്ഞ് വീണ് മരിച്ചു

0
മലപ്പുറം : നിലമ്പൂർ എടക്കരയിൽ പിതാവിൻറെ മരണം സ്ഥിരീകരിക്കാൻ ആശുപത്രിയിലേക്ക് പോകാൻ...

കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ...

0
കോഴഞ്ചേരി കീഴുകര സര്‍ക്കാര്‍ മഹിളാ മന്ദിരത്തില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് / സൈക്കോളജിസ്റ്റ്...

പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു

0
പത്തനംതിട്ട : പന്തളം എന്‍ എസ് എസ് പോളിടെക്‌നിക് കോളജില്‍ ലക്ചറര്‍,...