ഉപ്പും മുളകും പരമ്പരയിലൂടെ ശ്രദ്ധേയനായ ഋഷി എസ് കുമാർ വിവാഹിതനായി. നടിയും നർത്തകിയുമായി ഡോ ഐശ്വര്യ ഉണ്ണിയാണ് വധു. ആറു വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു ഇവരുടെ വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു സോഷ്യൽ മീഡിയയിലൂടെ ഋഷി തന്നെയാണ് വിവാഹ വാർത്ത ആരാധകരെ അറിയിച്ചത്. കസവില്‍ ഒരുക്കിയ ലെഹങ്കയായിരുന്നു ഐശ്വര്യയുടെ വേഷം. പിങ്ക് നിറത്തിലുള്ള സില്‍ക് കുര്‍ത്തയും മുണ്ടുമായിരുന്നു ഋഷി അണിഞ്ഞത്. നിരവധി പേരാണ് ഇരുവര്‍ക്കും വിവാഹ ആശംസകളുമായി എത്തുന്നത്. കഴിഞ്ഞ ദിവസം നടത്തിയ ഹൽദി ആഘോഷത്തിന്റെ ചിത്രങ്ങളും വിഡിയോയും വൈറലായിരുന്നു. ഐശ്വര്യയെ പ്രൊപ്പോസ് ചെയ്യുന്ന വിഡിയോ സ്വന്തം യുട്യൂബ് ചാനലിലൂടെ താരം പങ്കുവച്ചിരുന്നു. സിനിമാ സ്റ്റൈലിലായിരുന്നു പ്രപ്പോസൽ. നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച ‘ട്രഷർ ഹണ്ട്’ രീതിയിൽ ഒരുക്കിയ പ്രൊപ്പോസൽ വീഡിയോ വൻ വൈറലായിരുന്നു.ഡാൻസ് റിയാലിറ്റി ഷോയിലൂടെ എത്തിയ ഋഷി മലയാളികളുടെ ശ്രദ്ധനേടുന്നത് ഉപ്പും മുളകും എന്ന ടെലിവിഷൻ പരമ്പരയിൽ മുടിയൻ എന്ന കഥാപാത്രമായി എത്തിയാണ്. ആ കഥാപാത്രത്തിന്റെ പേരിലാണ് റിഷി അറിയപ്പെടുന്നത്. ബിഗ് ബോസിൽ മത്സരാർത്ഥിയായി എത്തിയ ഋഷി ഫൈനലിൽ കടന്നിരുന്നു. പൂഴിക്കടകൻ, സകലകലാശാല, അലമാര തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് ഐശ്വര്യ ഉണ്ണി. ‘നമുക്ക് കോടതിയിൽ കാണാം’ എന്ന സിനിമയാണ് ഐശ്വര്യയുടെ റിലീസിനൊരുങ്ങുന്ന ചിത്രം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1