പത്തനംതിട്ട : നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റായി എം മുഹമ്മദ് സാലിയെ നിയമിച്ചതായി എൻ.സി.പി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് കരിമ്പനാകുഴി ശശിധരൻ നായർ അറിയിച്ചു.
ദേശീയ തലത്തിൽ ബിജെപി വിരുദ്ധ ചേരിയിലെ ഏറ്റവും പ്രധാന കക്ഷിയാണ് എൻ.സി.പി, രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാനുള്ള പാർട്ടിയുടെ ദൗത്യത്തിൽ താനും പങ്കു ചേരുന്നുവെന്നും എൻസിപിയുടെ വളർച്ചയ്ക്കുള്ള ഉദ്യമത്തിൽ താൻ മുൻപന്തിയിൽ ഉണ്ടായിരിക്കുമെന്നും മുഹമ്മദ് സാലി പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രവർത്തകസമിതി അംഗം, സ്വതന്ത്ര കർഷക സംഘം ജില്ലാ പ്രസിഡന്റ് , എസ്.ടി.യു സംസ്ഥാന സമിതി അംഗം, മോട്ടേഴ്സ് ആൻഡ് എൻജിനീയറിങ് വർക്കേഴ്സ് യൂണിയൻ (എസ്.ടി.യു) ജില്ലാ പ്രസിഡന്റ് , മുസ്ലിം ലീഗ് മുനിസിപ്പൽ ജനറൽ സെക്രട്ടറി, സമസ്ത കേരള സുന്നി മഹൽ ഫെഡറേഷൻ ജില്ലാ പ്രസിഡന്റ്, ജില്ലാ കാർഷിക വികസനസമിതി അംഗം, വ്യാജമദ്യ നിർമ്മാർജ്ജന സമിതി അംഗം, താലൂക്ക് ഭക്ഷ്യ ഉപദേശക സമിതി അംഗം, വില്ലേജ് വികസന സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.