തിരുവനന്തപുരം : ഓണം – മുഹര്‍റം സഹകരണ വിപണി എന്നതില്‍നിന്നും മുഹര്‍റം ഒഴിവാക്കി കണ്‍സ്യൂമര്‍ ഫെഡ് ഉത്തരവിറക്കി. സഹകരണ ഓണം വിപണി എന്നാണ് ഇനി ഉപയോഗിക്കുക. വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് പേര് ഒഴിവാക്കിയതയെന്ന് കണ്‍സ്യൂമര്‍ ഫെഡ് എം.ഡി മെഹ്ബൂബ് പറഞ്ഞു. നിലവില്‍ ഉയര്‍ത്തിയിട്ടുള്ള ബാനറുകള്‍ പിന്‍വലിക്കുമെന്നും ഇനി വരുന്ന പരസ്യങ്ങളില്‍ ഓണം ചന്ത എന്ന് മാത്രമായിരിക്കും ഉപയോഗിക്കുകയെന്നും കണ്‍സ്യൂമര്‍ ഫെഡ് അറിയിച്ചു.
ഓണം-മുഹര്‍റം വിപണികളുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനായി നിര്‍വഹിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഇതില്‍ മുഹര്‍റം എന്ന വാക്ക് വന്നതോടെ പല സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.