ചെങ്ങന്നൂർ : മുളക്കുഴ ഗ്രാമപഞ്ചായത്തിലെ സ്‌കൂൾ വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്തുന്നതിനും പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും തടഞ്ഞ് ആരോഗ്യപൂർണമായ പഠനാന്തരീക്ഷം ഒരുക്കുന്നതിനുമായി പഠനം മധുരം സുഖദായകം എന്ന കർമ്മ പരിപാടി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. സദാനന്ദൻ ഉദ്ഘാടനം ചെയ്തു. വെസ് പ്രസിഡന്റ് രമാ മോഹൻ അദ്ധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷൻ കെ.പി. പ്രദീപ് വിഷയാവതരണം നടത്തി. ജനപ്രതിനിധികളായ കെ.സാലി, ടി. അനു , സി.കെ. ബിനു കുമാർ, കെ.സി. ബിജോയ്, സ്മിത വട്ടയത്തിൽ, ബി.ആർ.സി. ട്രെയിനർ മനോജ്, ഡോക്ടർമാരായ സുമ, പ്രവീൺകുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർ അനന്തകൃഷ്ണൻ, അദ്ധ്യാപകരായ ഉമ, ജഫീഷ്, ജി.മുരുകൻ, മിനി എന്നിവർ പ്രസംഗിച്ചു. സ്‌കൂൾതലം പ്രോഗ്രാം പിരളശ്ശേരി എൽ.പി സ്‌കൂളിൽ ചെങ്ങന്നൂർ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ.സരേന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം കെ.സാലി അദ്ധ്യക്ഷത വഹിച്ചു. ജി .മുരുകൻ മുഖ്യസന്ദേശം നൽകി. ആശാപ്രവർത്തക ശ്രീജ ആരോഗ്യ ബോധവൽക്കരണം നൽകി. സ്‌കൂൾ മാനേജർ റവ. ഫാദർ മോൻസി കടവിൽ, കോശി ഉമ്മൻ ബീന കുര്യൻ, സന്ധ്യ എന്നിവർ പ്രസംഗിച്ചു.
WANTED MARKETING MANAGER
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ (www.pathanamthittamedia.com) മാര്‍ക്കറ്റിംഗ് മാനേജരുടെ ഒഴിവുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.