തിരുവനന്തപുരം : ഹരിത വിഷയത്തില്‍ ലീഗിനെ വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍. രാഷ്ട്രീയ രംഗത്തുള്ള സ്ത്രീകള്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു. വാര്‍ത്താ സമ്മേളനം നടത്തിയാണ് പലതും പറയേണ്ടി വരുന്നത്. എന്നാല്‍ അക്രമം നടത്തിയവര്‍ക്കെതിരെ നടപടിയെടുക്കാത്ത നിലയാണുള്ളതെന്നും മുല്ലപ്പള്ളി .
ഹരിതയുടെ പ്രവര്‍ത്തനത്തില്‍ പുതിയ മാര്‍ഗരേഖ പ്രവര്‍ത്തകസമിതി അംഗീകരിച്ചു. ഈ കമ്മറ്റിയുടെ കാലാവധി കഴിഞ്ഞാല്‍ ഹരിതയ്ക്ക് സംസ്ഥാന – ജില്ലാ കമ്മിറ്റികളുണ്ടാവില്ല. കോളേജ് കമ്മറ്റികള്‍ മാത്രമായി ഹരിതയെ പരിമിതപ്പെടുത്തും.