Tuesday, April 22, 2025 8:50 am

മഞ്ചേശ്വരത്തെ ഫലത്തില്‍ ആശങ്കയുണ്ടെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: മഞ്ചേശ്വരത്തെ ഫലത്തില്‍ തനിക്ക് ആശങ്കയുണ്ടെന്ന് കെ പി സി സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മഞ്ചേശ്വരത്ത് ബി ജെ പിക്ക് ജയിക്കാന്‍ സി പി എം അവസരം ഒരുക്കി. പ്രവര്‍ത്തകരില്‍ നിന്ന് ലഭിക്കുന്ന വിവരം പരിഭ്രാന്തി സൃഷ്ടിക്കുന്നു. മഞ്ചേശ്വരത്ത് ബി ജെ പി ജയിച്ചാല്‍ ഉത്തരവാദി പിണറായി വിജയനാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

അതേസമയം കേരളത്തില്‍ പോളിംഗ് കഴിഞ്ഞപ്പോള്‍ യു ഡി എഫിന് തികഞ്ഞ ആത്മവിശ്വാസമാണുള്ളതെന്നും താന്‍ നേരത്തെ പറഞ്ഞ നൂറ് സീറ്റിന് അടുത്ത് എത്തുമെന്നും മുല്ലപ്പള്ളി പറഞ്ഞു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗവും മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ ജയം ഉറപ്പിച്ചിരുന്നു. സുരേന്ദ്രന്‍ 2000 വോട്ടിന് ജയിക്കുമെന്ന് അമിത് ഷാ ആവിഷ്കരിച്ച ശക്തികേന്ദ്രയുടെ വിലയിരുത്തല്‍.

ബൂത്തുതലത്തില്‍ നിന്നുള്ള ശക്തികേന്ദ്ര പ്രവര്‍ത്തകരാണ് ഇതുസംബന്ധിച്ച യോഗത്തില്‍ വിജയം ഉറപ്പ് നല്‍കിയത്. വോട്ടെടുപ്പിന് തൊട്ടുമുമ്പായിരുന്നു വിലയിരുത്തല്‍. അതിര്‍ത്തിയില്‍ ഉള്‍പ്പെടെ ബി.ജെ.പി കേന്ദ്രങ്ങളില്‍ രാവിലെ മുതലുണ്ടായ കനത്ത പോളിംഗും ഈ സൂചനയാണ് നല്‍കുന്നത്. സി.പി.എം ഇത്തവണ യു.ഡി.എഫിന് വോട്ടുമറിക്കില്ലെന്നതാണ് വിജയസാദ്ധ്യതയ്ക്ക് പിന്നിലുള്ള പ്രധാന കാരണമായി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

യു.എസ് ഓഹരി വിപണിയും ഡോളർ ഇൻഡക്സും ഇടിഞ്ഞു

0
വാഷിങ്ടൺ : യു.എസ് കേന്ദ്രബാങ്ക് ഫെഡറൽ റിസർവിന്റെ ചെയർമാനെ പ്രസിഡന്റ് ഡോണൾഡ്...

17കാരിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ പിടികൂടി മർദിച്ച് നാട്ടുകാർ

0
ജയ്പ്പൂർ: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്യാൻ ശ്രമിച്ച ഫോറസ്റ്റ് ​ഗാർഡിനെ പിടികൂടി...

ഇസ്രായേൽ സുരക്ഷാ മന്ത്രിസഭ ഇന്ന്​ യോഗം ചേരും ; നെതന്യാഹുവിന്റെ രാജി ആവശ്യപ്പെട്ട് കൂറ്റന്‍...

0
ദുബായ് : ഗാസ്സയിലെ തുടർ സൈനിക നടപടികൾക്ക്​ രൂപം നൽകാൻ ഇസ്രായേൽ...

വെണ്ടോരിൽ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം

0
കൊച്ചി : തൃശൂർ വെണ്ടോരിൽ മൂന്നുവയസുകാരിയുടെ മരണ കാരണം ഭക്ഷ്യവിഷബാധയെന്ന് സംശയം....