ഇടുക്കി : ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ഫലം ചെയ്തില്ല . മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 138 അടിയിലേക്ക് നിജപ്പെടുത്താന്‍ ആയില്ല. രാത്രിയില്‍ മൂന്നാമത്തെ ഷട്ടര്‍ കൂടി ഉയര്‍ത്തി അധികജലം പുറത്തേക്കൊഴുക്കുകയാണ്. നിലവില്‍ 3 ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി സെക്കന്‍ഡില്‍ 825 ഘനയടി വെള്ളമാണ് ഒഴുക്കുന്നത്. കേരളത്തിന്റെ നിര്‍ബന്ധപ്രകാരമാണ് മൂന്നാമത്തെ ഷട്ടര്‍ ഉയര്‍ത്താന്‍ തമിഴ്‌നാട് തയ്യാറായത്.
ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടും ജലനിരപ്പ് 138.85 അടിയായി തുടരുകയാണ്. റൂള്‍ കര്‍വ് പ്രകാരം 138 അടിയാണ് അനുവദീയ പരമാവധി സംഭരണ ശേഷി. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി റോഷി അഗസ്റ്റിന്‍ തേക്കടിയില്‍ ക്യാംപ് ചെയ്യുകയാണ്.