മുംബൈ : തെക്കന്‍ മുംബെയിലെ ഫോര്‍ട്ട് മേഖലയില്‍ കെട്ടിടം തകര്‍ന്നു മരിച്ചവരുടെ എണ്ണം പത്തായി. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് ആശുപത്രിയിലെത്തിച്ച 8 പേര്‍ കൂടി മരിച്ചതോടെയാണിത്. പരിക്കേറ്റു ചികിത്സയിലായിരുന്ന പതിനേഴുകാരന് ഇന്നലെ മരിച്ചു.
വ്യാഴാഴ്ച വൈകുന്നേരമായിരുന്നു അപകടം. ദക്ഷിണ മുംബെ ഫോര്‍ട്ടില്‍ സിഎസ്ടി റെയില്‍വേ സ്റ്റേഷനു സമീപമാണ് കെട്ടിടം തകര്‍ന്നുവീണത്. 80 കൊല്ലം പഴക്കമുള്ള ആറുനില കെട്ടിടത്തിന്റെ ഒരു ഭാഗം വ്യഴാഴ്ച വൈകിട്ടാണ് തകര്‍ന്നുവീണത്. അറ്റകുറ്റപ്പണിക്കായി നടപടി ആരംഭിച്ചിരുന്നെങ്കിലും ലോക്ഡൗണിനെത്തുടര്‍ന്ന് നീണ്ടുപോയതിനിടെയാണ് അപകടം.