മുംബൈ : മഹാരാഷ്ട്രയിലെ ഉല്ലാസ് നഗർ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ പ്രതി അറസ്റ്റിൽ. മുപ്പത്തിയഞ്ചുകാരനാണ് അറസ്റ്റിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയ പെൺകുട്ടിയെ റെയിൽവേ കോട്ടേഴ്സിലെ ആളൊഴിഞ്ഞ മുറിയിലേക്ക് ഭീഷണിപ്പെടുത്തി കൊണ്ടുപോയി പ്രതി പീഡിപ്പിച്ചത്. അതിക്രമത്തെ എതിർത്ത പെൺകുട്ടിയെ പ്രതി ഹാമർ ഉപയോഗിച്ച് അടിച്ചു. കുട്ടിയുടെ തലയ്ക്കും പരിക്കേറ്റിട്ടുണ്ട്. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയിൽ റെയിൽവേ പോലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മുംബൈയിൽ റെയിൽവേ സ്റ്റേഷനിൽ പതിനാലുകാരിക്ക് പീഡനം ; പ്രതി അറസ്റ്റിൽ
RECENT NEWS
Advertisment