മുംബൈ : മുംബൈയില്‍ ക്രൂര ബലാത്സംഗത്തിനിരയായി സ്ത്രീ കൊല്ലപ്പെട്ട സംഭവത്തില്‍ വിചാരണ അതിവേഗമാകുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ ഉറപ്പ് നല്‍കി. കുറ്റപത്രം ഒരുമാസത്തിനുള്ളില്‍ നല്‍കുമെന്ന് പോലീസും വ്യക്തമാക്കി. കേസ് അതിവേഗം പൂര്‍ത്തിയാക്കി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട യുവതിക്ക് നീതി ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിക്ക് വധശിക്ഷ ഉറപ്പാക്കണമെന്ന് ബി.ജെ.പിയും കേന്ദ്ര മന്ത്രി രാംദാസ് അത്താവലെയും ആവശ്യപ്പെട്ടു.
മുംബൈയുടെ നിര്‍ഭയ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം കനക്കുകയാണ്. കഴിഞ്ഞ ദിവസം സാക്കിനാനയില്‍ നിര്‍ത്തിയിട്ട ടെമ്പോയില്‍ വെച്ചാണ് 34 കാരി ക്രൂരമായി ആക്രമിക്കപ്പെട്ടത്. ബലാത്സംഗത്തിന് ശേഷം യുവതിയുടെ സ്വകാര്യഭാഗങ്ങളില്‍ ഇരുമ്പ് ദണ്ഡ് കയറ്റിയിരുന്നു. രക്തസ്രാവത്തെ തുടര്‍ന്നാണ് മരണമെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. പ്രതി പോലീസ് കസ്റ്റഡിയിലാണ്.