മുംബൈ: മഹാരാഷ്ട്രയിലെ മലാഡില്‍ ഓട്ടോറിക്ഷ കാറില്‍ ഇടിച്ചതിനെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തെത്തുടര്‍ന്ന് 28 കാരനെ ഒരു സംഘം ആളുകള്‍ മര്‍ദിച്ചു കൊലപ്പെടുത്തി. മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന പ്രവര്‍ത്തകനായ ആകാശ് മയീനാണ് കൊല്ലപ്പെട്ടത്. തര്‍ക്കം നടക്കുമ്പോള്‍ ഇയാള്‍ക്കൊപ്പം മാതാപിതാക്കളും ഉണ്ടായിരുന്നു.ശനിയാഴ്ച വൈകിട്ട് പുഷ്പ പാര്‍ക്കിന് സമീപം ഓവര്‍ടേക്ക് ചെയ്യുന്നതിനിചെ ഓട്ടോറിക്ഷ ആകാശിന്റെ കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കു തര്‍ക്കമുണ്ടായി. ശേഷം ഓട്ടോഡ്രൈവര്‍ സ്ഥലത്ത് നിന്ന് പോയി. ഓട്ടോഡ്രൈവര്‍ക്ക് പിന്തുണയുമായെത്തിയ ജനക്കൂട്ടമാണ് ആകാശിനെ മര്‍ദിച്ചത്. മര്‍ദനത്തിനിടെ ആകാശിന്റെ പിതാവ് ഇടപെട്ടപ്പോള്‍ അയാളെയും മര്‍ദിച്ചു. ആകാശിന്റെ അമ്മയും മര്‍ദനം തടയുന്നതിനായി ഇടയ്ക്ക് കയറി. നിലത്തു വീണ ആകാശിന്‍റെ മുകളിലേയ്ക്ക് ഒരു കവചം പോലെ മര്‍ദിക്കാതിരിക്കുന്നതിനായി അമ്മ കിടക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ആള്‍ക്കൂട്ടം മര്‍ദനം തുടരുകയായിരുന്നു. അടിക്കുകയും ചവിട്ടുകയും ചെയ്തതിനെത്തുടര്‍ന്ന് ഗുരുതരമായി പരിക്കേറ്റ ആകാശിനെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഞായറാഴ്ച ആറുപേരെയും തിങ്കളാഴ്ച മൂന്ന പേരെയും കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിനും മറ്റ് കുറ്റങ്ങള്‍ക്കും ഇവര്‍ക്കെതിരെ ഭാരതീയ ന്യായ സന്‍ഹിത പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1