മുംബൈ : മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കിന്‍റെ 90 ശതമാനം ജോലികളും പൂര്‍ത്തിയായി. 180 മീറ്റര്‍ നീളമുള്ള ഓര്‍ത്തോട്രോപ്പിക് സ്റ്റീല്‍ ഡെക്ക് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയുടെ സാന്നിദ്ധ്യത്തില്‍ സ്ഥാപിച്ചു. പൂനെ അതിവേഗ പാതയില്‍ നിന്ന് നഗരത്തിരക്ക് ഒഴിവാക്കി ദക്ഷിണ മുംബൈയിലേക്ക് എത്താവുന്ന കടലിന് മുകളിലൂടെയുള്ള പാതയാണിത്. 21.8 കിലോമീറ്ററില്‍ ആറുവരിപാത. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ രാജ്യത്തെ ഏറ്റവും നീളംകൂടിയ കടല്‍പ്പാലമാകുമിത്. 16.5 കിലോമീറ്ററാണ് കടലിനു മുകളിലൂടെയുള്ളത്. സെവ്രിയില്‍നിന്ന് തുടങ്ങി പ്രശസ്തമായ എലിഫന്റാ ദ്വീപിന്‍റെ വടക്കുവശത്തുകൂടി താനെ കടലിടുക്ക് മുറിച്ചുകടന്ന് നവസേവയ്ക്കടുത്തുള്ള ചിര്‍ലെ ഗ്രാമത്തിലാണ് പാലം അവസാനിക്കുന്നത്.
2023 അവസാനത്തോടെ പാലത്തിന്‍റെ ഉദ്ഘാടനം നടത്താനാകുമെന്നാണ് വിലയിരുത്തല്‍. മൊത്തത്തില്‍ 70 ഓര്‍ത്തോട്രോപിക് സ്റ്റീല്‍ ഡെക്കുകള്‍(ഒഎസ്ഡി) പാലത്തില്‍ സ്ഥാപിക്കേണ്ടതായുണ്ട്. അതില്‍ 36 ഡെക്കുകള്‍ ഇതിനകം സ്ഥാപിച്ചിട്ടുണ്ട്. ഓര്‍ത്തോട്രോപിക് സ്റ്റീല്‍ ഡെക്കുകള്‍ രാജ്യത്ത് ആദ്യമായാണ് ഉപയോഗിക്കുന്നത്. ജലനിരപ്പില്‍ നിന്ന് ഏകദേശം 25 മീറ്റര്‍ ഉയരം ക്ലിയറന്‍സ് നല്‍കുന്നതിനാല്‍ അവയ്ക്ക് കീഴിലുള്ള കപ്പലുകളുടെ സുഗമമായ ഗതാഗതം ഉറപ്പാക്കാന്‍ അവ സഹായിക്കുന്നു. ഇതൊരു പരിസ്ഥിതി സൗഹാര്‍ദ മറൈന്‍ ഹൈവെയാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ലോകോത്തര നിലവാരത്തിലാണ് ഇതിന്‍റെ പ്രവര്‍ത്തനം. ഓപ്പണ്‍ റോഡ് ടോളിംഗ് സംവിധാനമുള്ള രാജ്യത്തെ ആദ്യത്തെ റോഡായിരിക്കും ഇതെന്നും അദ്ദേഹം പറഞ്ഞു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033