Saturday, April 26, 2025 4:57 pm

മുണ്ടിനീര് ; ശ്രദ്ധിച്ചില്ലെങ്കിൽ തലച്ചോറിനെ വരെ ബാധിക്കാം

For full experience, Download our mobile application:
Get it on Google Play

രാജ്യത്തെ കുട്ടികൾക്കിടയിൽ മുണ്ടിനീരുബാധ വ്യാപിക്കുന്നതായി റിപ്പോർട്ട്. മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് രോഗവ്യാപനം കൂടുതൽ. മുണ്ടിനീര് (മംപ്‌സ്) എന്ന് അറിയപ്പെടുന്ന ഈ രോഗം മിക്‌സോ വൈറസ് പരൊറ്റിഡൈറ്റിസ് എ വൈറസ് മൂലമാണ് പകരുന്നത്. ഉമിനീർ ഗ്രന്ഥികളെയാണ് ഇവ ബാധിക്കുക. രോഗം ബാധിച്ചവരിൽ അണുബാധ ഉണ്ടായ ശേഷം ഗ്രന്ഥികളിൽ വീക്കം കണ്ടുതുടങ്ങുതിന് തൊട്ടു മുമ്പും വീക്കം കണ്ടു തുടങ്ങിയ ശേഷം നാലു മുതൽ ആറു ദിവസം വരെയുമാണ് സാധാരണയായി രോ​ഗം പകരാനുള്ള സാധ്യതയുള്ളത്. അഞ്ചു മുതൽ 15 വയസ് വരെയുള്ള കുട്ടികളെയാണ് രോഗം കൂടുതൽ ബാധിക്കുതെങ്കിലും മുതിർവരിലും ഇത് കാണപ്പെടാറുണ്ട്.

ഇതൊരു മുന്നറിയിപ്പായി കണക്കാക്കണമെന്നാണ് ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടികാണിക്കുന്നത്. പ്രതിരോധ കുത്തിവെപ്പ് നൽകുന്നത് കുറഞ്ഞതും കുട്ടികളിൽ രോ​ഗവ്യാപനത്തിന് ഇടയാക്കിയിട്ടുണ്ട്. ഇന്ത്യയിൽ അഞ്ച് വയസിന് താഴെയുള്ള കുട്ടികളിൽ നടത്തിയ പഠനത്തിൽ സെറോപോസിറ്റിവിറ്റി ആന്റിബോഡിയുടെ അളവ് ക്രമേണ കുറഞ്ഞു വരുന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രതിരോധകുത്തിവെപ്പ് എടുത്തവരിലും സംവേദനക്ഷമത കുറയുന്നുണ്ടെന്നു ആരോ​ഗ്യവിദ​ഗ്ധർ വ്യക്തമാക്കി.

ലക്ഷണങ്ങൾ
‌ചെവിയുടെ താഴെ കവിളിന്റെ വശങ്ങളിലാണ് പ്രധാനമായും വീക്കം ഉണ്ടാകുന്നത്. ഇത് മുഖത്തിന്റെ ഒരു വശത്തെയോ രണ്ടു വശങ്ങളെയുമോ ബാധിക്കും. ചെറിയ പനിയും തലവേദനയും ആണ് പ്രാരംഭ ലക്ഷണങ്ങൾ. വായ തുറക്കുതിനും ചവക്കുതിനും വെള്ളമിറക്കുതിനും പ്രയാസം തോന്നുക. വിശപ്പില്ലായ്മയും ക്ഷീണവുമാണ് മറ്റു ലക്ഷണങ്ങൾ.

മുണ്ടിനീര് എങ്ങനെ പകരുന്നു
വായുവിലൂടെ പകരുന്ന ഈ രോഗം സാധാരണയായി ചുമ, തുമ്മൽ, മൂക്കിൽ നിന്നുള്ള സ്രവങ്ങൾ, രോഗമുള്ളവരുമായുള്ള സമ്പർക്കം എന്നിവയിലൂടെയാണ് പകരുന്നത്. പ്രത്യേക ശ്രദ്ധ പുലർത്തിയില്ലെങ്കിൽ തലച്ചോർ, വൃഷണം, അണ്ഡാശയം, ആഗ്‌നേയ ഗ്രന്ഥി, പ്രോസ്‌ട്രേറ്റ് എന്നീ അവയവങ്ങളെ രോ​ഗം ബാധിക്കാം. രോഗ ലക്ഷണങ്ങൾ ആദ്യം തന്നെ ചികിത്സിച്ചില്ലെങ്കിൽ ഭാവിയിൽ ചിലപ്പോൾ വന്ധ്യത ഉണ്ടാകുന്നതിനും സാധ്യതയുണ്ട്. തലച്ചോറിനെ ബാധിച്ചാൽ എൻസഫലൈറ്റിസ് എ അവസ്ഥ ഉണ്ടാകാം. ഇത് മരണ കാരണമായേക്കാം. സ്കൂൾ, കളിസ്ഥലം തുടങ്ങി കുട്ടികൾ കൂട്ടമായി വരുന്നിടങ്ങളിൽ രോ​ഗപ്പകർച്ചയുണ്ടാകും. അസുഖ ബാധിതർ പൂർണമായും വീട്ടിനുള്ളിൽ കഴിയുക എന്നതാണ് രോ​ഗം മറ്റുള്ളവരിലേക്ക് പകരുന്നത് തടയാനുള്ള ഏക മാർ​ഗം. രോ​ഗബാധിതർ ഉപയോ​ഗിക്കുന്ന വസ്ത്രങ്ങളും അണുവിമുക്തമാക്കണം. സാധാരണയായി ഒന്ന് മുതൽ രണ്ട് ആഴ്ചകൾ കൊണ്ട് രോഗം ഭേദമാകാറുണ്ട്. ഈ സമയം ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

സ്ത്രീത്വത്തെ അപമാനിച്ച കേസിൽ സന്തോഷ് വർക്കി റിമാൻഡിൽ

0
എറണാകുളം: സ്ത്രീത്വത്തെ അപമാനിച്ച കേസിൽ ആറാട്ടണ്ണൻ എന്ന സന്തോഷ് വർക്കി റിമാൻഡിൽ....

ഇറാനിയൻ തുറമുഖ ന​ഗരമായ ബന്ദർ അബ്ബാസിൽ സ്ഫോടനം ; നിരവധി പേർക്ക് പരിക്ക്

0
തെഹ്‌റാൻ: ഇറാനിലെ തുറമുഖ നഗരമായ ബന്ദർ അബ്ബാസിൽ ഷഹീദ് റജായി തുറമുഖത്ത്...

റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും സ്കൂട്ടറും കൂട്ടിയിടച്ച് സ്കൂട്ടർ...

0
പത്തനംതിട്ട: റിങ് റോഡിൽ സ്‌റ്റേഡിയം ജംഗ്ഷന് സമീപം മാരുതി ജിമ്ന‌നി ജീപ്പും...

പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കാൻ നിർദേശം

0
ന്യൂ ഡൽഹി: പ്രതിരോധ നീക്കങ്ങളുടെയും സേന വിന്യാസത്തിന്റെയും തൽസമയ സംപ്രേഷണം ഒഴിവാക്കണമെന്ന്...