കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്മാന് ജോസ് കെ മാണിയുമായി കൂടിക്കാഴ്ച നടത്തി മുനമ്പം സമരസമിതി. പ്രശ്നപരിഹാരത്തിന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്ന് സമരസമിതി ആവശ്യപ്പെട്ടു. സര്‍ക്കാറുകളുടെ ശ്രദ്ധയില്‍ വിഷയം കൊണ്ടുവരുമെന്ന് ജോസ് കെ മാണി ഉറപ്പുനല്‍കി. പാലായിലെ വീട്ടിലെത്തിയാണ് സമരസമിതി നേതാക്കള്‍ കൂടിക്കാഴ്ച നടത്തിയത്. രക്ഷാധികാരി ഫാദര്‍ ആന്റണി സേവിയര്‍ അടക്കമുളളവരായിരുന്നു ചര്‍ച്ചയ്ക്ക് എത്തിയത്. സമരം അനന്തമായി നീണ്ടുപോയിട്ടും പ്രശ്നം പരിക്കാതിരിക്കാന് സര്‍ക്കാരുകള്‍ തയ്യാറാകാത്തതായിരുന്നു വിഷയം. പ്രശ്ന പരിഹാരത്തിന് ഇടപെടല്‍ നടത്തണം എന്ന് ജോസ് കെ മാണിയോട് സമരസമിതി ആവശ്യപ്പെട്ടു. അരമണിക്കൂര്‍ നേരം സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ വീണ്ടും ഇതിനായി കാണുമെന്നും ജോസ് കെ മാണി പറഞ്ഞു. വഖഫ് നിയമഭേദഗതിയില്‍ മറ്റു പാര്‍ട്ടികളെ അപേക്ഷിച്ച് വ്യത്യസ്തമായ നിലപാടാണ് കേരള കോണ്‍ഗ്രസ് സ്വീകരിച്ചത്. ബില്ലിനെ പൂര്‍ണമായും അംഗീകരിക്കാതെ അപ്പീല്‍ നല്‍കാനുള്ള വ്യവസ്ഥയെ അടക്കം അംഗീകരിക്കുകയാണ് ചെയ്തത്.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]