കൽപ്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ സംബന്ധിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച വിദഗ്‌ധസംഘം 25ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്ക് അന്തിമ റിപ്പോർട്ട് നൽകും. ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗസംഘം രണ്ടുതവണയായി ദുരന്തമേഖലയിലെത്തി പഠനം നടത്തിയിരുന്നു. പാറയും മണ്ണും മണലും ഉൾപ്പെടെ 25 ലക്ഷം മീറ്റർ ക്യൂബ് വസ്തുക്കൾ ഉരുൾപൊട്ടലിൽ ചൂരൽമലയിലേക്ക് ഒഴുകിയെത്തിയെന്നാണ് നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്‌റ്റഡീസിലെ മുൻ ശാസ്‌ത്രജ്ഞൻ ഡോ. ജോൺ മത്തായിയുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ കണ്ടെത്തൽ. അതിശക്ത മഴയിൽ പാറയും മണ്ണും നിരങ്ങിയിറങ്ങിയതാണ് ഉരുൾപൊട്ടലിന്റെ കാരണം. രണ്ടോ മൂന്നോ ഇടത്ത് അണക്കെട്ടുപോലെ രൂപപ്പെട്ട് പൊട്ടിയത് (ഡാമിങ് ഇഫക്ട്) ദുരന്തത്തിന്റെ തീവ്രത വർധിപ്പിച്ചു. 18ന് അന്തിമ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു തീരുമാനം. ഓണം അവധിയെ തുടർന്നാണ് നീണ്ടത്. പ്രാഥമിക റിപ്പോർട്ട് നേരത്തെ സർക്കാരിന് നൽകി. ദുരന്തബാധിതരുടെ പുനരധിവാസത്തിനായി കണ്ടെത്തിയ സ്ഥലങ്ങൾ പരിശോധിച്ച് റിപ്പോർട്ട് നൽകി. ഉരുൾപൊട്ടലിന്റെ പ്രഭവകേന്ദ്രംവരെ സംഘം പരിശോധിച്ചു. ചൂരൽമല മുതൽ സൂചിപ്പാറവരെ സുരക്ഷിതവും അല്ലാത്തതുമായ പ്രദേശങ്ങളും നിർണയിച്ചു. പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി ഉപദേശകസമിതിയും ദുരന്തമേഖലയിൽ പരിശോധന നടത്തി. വിദഗ്‌ധ സമിതി നൽകുന്ന അന്തിമ റിപ്പോർട്ട്, ഉപദേശക സമിതി പരിശോധിച്ച് ഇവരുടെ കണ്ടെത്തലുകൾകൂടി ഉൾപ്പെടുത്തി സർക്കാരിന് നൽകും.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1