പത്തനംതിട്ട : മികച്ച നഗരസഭാ ചെയർമാനുള്ള ഡോ. എ പി ജെ അബ്ദുൾ കലാം ജനമിത്ര പുരസ്‌കാരം ലഭിച്ച നഗരസഭാ ചെയർമാൻ അഡ്വ. സക്കീർ ഹുസൈനെ ഹരിത കർമ്മ സേന ആദരിച്ചു. പാഴ് തടിയിൽ തീർത്ത മനോഹര ശില്പത്തിൽ തൈച്ചെടി നൽകിയാണ് ഹരിത കർമ്മ സേനാംഗങ്ങൾ ചെയർമാനെ ആദരിച്ചത്. മുനിസിപ്പൽ കൗൺസിൽ മുതൽ ഹരിതകർമ്മ സേനാംഗങ്ങൾ വരെയുള്ളവരുടെ പ്രയത്‌നത്തിൻ്റെ ആകെ ഫലമാണ് അംഗീകാരങ്ങളെന്നും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലൂടെ സംസ്ഥാനത്തിന് തന്നെ മാതൃകയാകത്തക്ക വിധത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കാനും പൂർത്തീകരിക്കാനും നമുക്ക് കഴിയുന്നുണ്ടെന്നും ആദരവ് ഏറ്റുവാങ്ങിക്കൊണ്ടുള്ള പ്രസംഗത്തിൽ അഡ്വ.ടി സക്കീർ ഹുസൈൻ പറഞ്ഞു. കൗൺസിലർ കെ.ആർ അജിത്ത് കുമാറിൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഹരിതകർമ്മസേനാ പ്രസിഡൻ്റ് ഷീന ബീവി, സെക്രട്ടറി ബിന്ദു കെ എന്നിവർ ചേർന്ന് ചെയർമാനെ ഷാൾ അണിയിച്ചു. കൗൺസിലർമാരായ ആർ. സാബു, ഷീല എസ്, സെക്രട്ടറി മുംതാസ് എ എം, ക്ലീൻസിറ്റി മാനേജർ വിനോദ് എം.പി, ഹെൽത്ത് ഇൻസ്പെക്ടർമാരായ സതീഷ്, സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1