പന്തളം : പന്തളം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനും ചന്തയ്ക്കും സമീപം കാടുകയറിക്കിടന്ന സ്ഥലം നഗരസഭ വൃത്തിയാക്കി. വികസന പ്രവർത്തനങ്ങൾ നടത്താൻ സ്ഥലമില്ലാതെ ഓടിനടന്ന നഗരസഭയ്ക്ക് ഈ ഭൂമി ഇനി ഉപയോഗിക്കാം. ആദ്യഘട്ടമായി കാടുനീക്കിയ സ്ഥലം അളന്ന് തിട്ടപ്പെടുത്തി വേലികെട്ടി സംരക്ഷിക്കുമെന്ന് ചെയർപേഴ്‌സൺ സുശീല സന്തോഷ് പറഞ്ഞു. എന്തൊക്കെയാണ് ഇവിടെ നടപ്പാക്കേണ്ടതെന്ന കാര്യം കൗൺസിൽകൂടി ചർച്ചചെയ്ത് തീരുമാനിക്കും. നവംബർ 24-നാണ് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിനും ചന്തയ്ക്കും സമീപമുള്ള കാടുകയറിയ ഭൂമി നഗരസഭ തെളിക്കാൻ തുടങ്ങിയത്.
പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍
മുന്‍നിര ചാനലായ പത്തനംതിട്ട മീഡിയയില്‍ ക്ലാസ്സിഫൈഡ് പരസ്യങ്ങള്‍ കുറഞ്ഞ നിരക്കില്‍ നല്‍കാം. ഓണ്‍ ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ ആയതിനാല്‍ നിങ്ങളുടെ പരസ്യം ക്ഷണനേരംകൊണ്ട് ലോകമെങ്ങും കാണും. വസ്തു, വീട്, വാഹനങ്ങള്‍ എന്നിവ വാങ്ങാനും വില്‍ക്കാനും വീട് /ഓഫീസ് എന്നിവ വാടകയ്ക്ക് നല്‍കുവാനും, വാടകയ്ക്ക് എടുക്കുവാനും ഇടനിലക്കാരില്ലാതെ സാധിക്കും. കളര്‍ ഫോട്ടോസ് ഉള്‍പ്പെടെയുള്ള പരസ്യത്തിന് 2000 രൂപ മാത്രം. ഒരുമാസം ഈ പരസ്യം പോര്‍ട്ടലില്‍ ഉണ്ടാകും. ആവശ്യമെങ്കില്‍ ഈ പരസ്യം വീണ്ടും പുതുക്കാം. ഇതിന് ഒരു മാസത്തേക്ക് 1000/ രൂപ മാത്രം. കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263 വിളിക്കുക.