തിരുവനന്തപുരം : മുന്നാക്ക വിഭാഗത്തിലെ സംവരണത്തിലുള്ള മാനദണ്ഡങ്ങളില്‍ അപാകതയുണ്ടെങ്കില്‍ പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലുള്ള ആരുടേയും അവകാശം ഹനിക്കപ്പെടാതെയാണ് പുതിയ വിഭാഗത്തിന് സംവരണം നല്‍കുന്നത്. സാമൂഹ്യയാഥാര്‍ഥ്യങ്ങളെ ശരിയായി പരിഗണിച്ചാണ് സംവരണ കാര്യത്തില്‍ സര്‍ക്കാര്‍ നിലപാട് എടുത്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.
സംവരണവിഷയത്തില്‍ ചിലര്‍ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഇതുവരെ ലഭിച്ച അവകാശങ്ങള്‍ നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് അവര്‍ പ്രതികരിക്കുന്നത്. എന്നാല്‍ ആരുടെയും അവകാശങ്ങള്‍ ഹനിക്കപ്പെടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.