യാത്രകളെ കുറിച്ച് ആലോചിക്കുമ്പോൾ തന്നെ മലയാളികളുടെ മനസ്സിലേക്ക് ആദ്യം ആദ്യം ഓടിയെത്തുന്ന സ്ഥലമാണ് മൂന്നാർ. അതെ കേരളത്തിലെ ജനകീയ വിനോദസഞ്ചാര കേന്ദ്രം. ക്യാൻവാസിൽ പകർത്തിയ ഒരു മനോഹര ചിത്രത്തിന് തുല്യമാണ് മൂന്നാറിന്റെ പ്രകൃതി ഭംഗി. പുൽമേടുകളും കണ്ണെത്താദൂരത്തോളം വ്യാപിച്ചു കിടക്കുന്ന മലനിരകളും തേയിലത്തോട്ടങ്ങളും ആണ് മൂന്നാറിനെ ഭംഗിക്ക് ചാരുത പകർന്നു നൽകുന്നത്.
12 വർഷത്തിലൊരിക്കൽ പൂക്കുന്ന നീലക്കുറിഞ്ഞി മൂന്നാറിലെ മാത്രം സ്വകാര്യസ്വത്താണ്. 2030 നീലക്കുറിഞ്ഞി പൂക്കുന്നത് കാണാനുള്ള കാത്തിരിപ്പിലാണ് നമ്മൾ ഓരോരുത്തരും. തെക്കേ ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ ആനമുടി മൂന്നാറിന് അടുത്താണ് സ്ഥിതിചെയ്യുന്നത്. ഇതു മൂന്നാറിലെ പ്രധാന ഹൈലൈറ്റാണ്. വളഞ്ഞു പുളഞ്ഞു പോകുന്ന വഴികൾ, മലമുകളിൽ നിന്ന് ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ, മഞ്ഞ് പുതച്ചു നിൽക്കുന്ന മലനിരകൾ അങ്ങനെ അങ്ങനെ നമ്മുടെ മനസ്സിനെ സന്തോഷത്തിൽ ആറാടിക്കാൻ പാകത്തിൽ നിരവധി വിനോദസഞ്ചാര ഇടങ്ങളാണ് ഇവിടെ മുഴുവനും.
ടാറ്റയുടെ ഉടമസ്ഥതയിലുള്ള തേയില തോട്ടങ്ങൾ ആണ് ഇവിടെ ഏറിയപങ്കും. ബ്രിട്ടീഷുകാരുടെ ആദ്യകാല ആസ്ഥാനം ആയതുകൊണ്ട് തന്നെ മൂന്നാറിൽ നിരവധി ടൂറിസ്റ്റ് ബംഗ്ലാവുകൾ ആണുള്ളത്. ഇവിടത്തെ പ്രധാനപ്പെട്ട കാഴ്ചകളിലേക്ക് പോകാം. ആദ്യമേ തന്നെ നീലക്കുറിഞ്ഞി പൂക്കുന്ന രാജമലയിലേക്ക് കടന്നുചെല്ലാം. വരയാടുകളുടെ വാസസ്ഥലമാണ് ഇവിടം. ഇവിടേക്ക് എത്തിച്ചേരുവാൻ വേണ്ടി വനം വകുപ്പ് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
രാജമലയുടെ ഭംഗി ആസ്വദിച്ചു നടന്നാൽ സമയം പോകുന്നതു പോലും അറിയില്ല. ഇതിൽ മനോഹരിയാണ് ചിന്നകാന്നാൽ. ഇവിടെ ബോട്ട് സഫാരിയും ഉണ്ട്. മാട്ടുപ്പെട്ടി അണക്കെട്ടും കുണ്ടള അണക്കെട്ടും മൂന്നാറിലെ പ്രകൃതി ഭംഗി മാറ്റുകൂട്ടുന്നു. മൂന്നാറിന്റെ ഭംഗിയെക്കുറിച്ച് പറയുമ്പോൾ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒരു സ്ഥലമാണ് ടോപ് സ്റ്റേഷൻ. ഏറ്റവും ഉയരമേറിയ മൂന്നാറിലെ പ്രദേശം. തമിഴ്നാട് അതിർത്തിയാണ്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033