മൂന്നാര്‍: സമരത്തിനൊരുങ്ങി മൂന്നാറിലെ തോട്ടം തൊഴിലാളികള്‍. തോട്ടം തൊഴിലാളികളുടെ ശമ്പള വര്‍ധന സംബന്ധിച്ച് തൊഴില്‍ മന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ചയും പരാജയപ്പെട്ടതോടെ തൊഴിലാളി സംഘടനകള്‍ സമരത്തിനൊരുങ്ങിയിരിക്കുന്നത്. തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ തൊഴില്‍ വകുപ്പ് ഉദ്യോഗസ്ഥര്‍, തൊഴിലാളി യൂ ണിയന്‍ പ്രതിനിധികള്‍, തോട്ടമുടമകള്‍ എന്നിവരുടെ നേതൃത്വത്തിലാണ് ചര്‍ച്ച നടന്നത്. തൊഴിലാളികളുടെ ദിവസ വേതനമായ 436,17 രൂപയില്‍ നിന്നു 30 രൂപ വരെ വര്‍ധന നല്‍കാമെന്നാണു തോട്ടമുടമകള്‍ സമ്മതിച്ചത്. എന്നാല്‍ കഴിഞ്ഞ തവണ തൊഴിലാളികള്‍ക്ക് 52 രൂപയുടെ വര്‍ധനവാണ് നല്‍കിയതെന്നും പുതിയ കരാറില്‍ ഇതു വര്‍ധിപ്പിക്കണമെന്നും മുന്‍ ശമ്പള കരാര്‍ കാലാവധി അവസാനിച്ച 2022 ജനുവരി ഒന്ന് മുതലുള്ള മുന്‍കാല പ്രാബല്യത്തില്‍ വര്‍ധന നടപ്പാക്കണമെന്നായിരുന്നു സംഘടനയുടെ ആവശ്യം.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]