ഇടുക്കി : വാടക നല്‍കാമെന്ന് കബളിപ്പിച്ച് ടാക്‌സി വാഹനങ്ങള്‍ തട്ടിയെടുത്ത ശേഷം ഒളിവില്‍ പോയ തമിഴ്‌നാട് സ്വദേശിയെ പോലീസ് പിടികൂടി. തമിഴ്‌നാട് തിരുപ്പൂര്‍ സ്വദേശി ദുരൈയാണ് അറസ്റ്റിലായത്. മൂന്നാര്‍ സ്വദേശികളായ പ്രഭു, അയ്യാദുരൈ, മുനിരാജ്, കറുപ്പസ്വാമി എന്നിവരുടെ പക്കല്‍നിന്നും നാലുകാറുകളാണ് തമിഴ്‌നാട്ടില്‍ സര്‍വ്വീസ് നടത്തി പണം നല്‍കാമെന്ന് പറഞ്ഞ് ദുരൈ തട്ടിയെടുത്ത് മുങ്ങിയത്. ആദ്യമൊക്കെ ക്യത്യമായി വാടക നല്‍കിയെങ്കിലും പിന്നീടുള്ള മാസങ്ങളില്‍ പണം നല്‍കാതെയായി. തുടര്‍ന്ന് ഉടമകള്‍ മൂന്നാര്‍ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
വാടക നല്‍കാമെന്ന് പറഞ്ഞ് ടാക്‌സി കാറുകള്‍ തട്ടിയെടുത്ത തമിഴ്‌നാട് സ്വദേശി പോലീസിന്റെ പിടിയില്‍
RECENT NEWS
Advertisment