തിരുവനന്തപുരം: കോൺഗ്രസ് പുറത്താക്കിയവർ തിരികെ വരേണ്ടെന്നും അവർ വേസ്റ്റാണെന്നും കെ മുരളീധരൻ. മാർകിസ്റ്റ് പാർട്ടി വേസ്റ്റ് ബോക്സാണെന്നാണ് മുരളിയുടെ പരിഹാസം. എന്നാൽ തെറ്റിദ്ധാരണയുടെ പേരിൽ പാർട്ടിയിൽ നിന്ന് പുറത്ത് പോയവരെ മടക്കി കൊണ്ട് വരാൻ ശ്രമിക്കണമെന്നും പ്രസിഡന്‍റുമാർ ചുമതല ഏൽക്കുന്ന വേദി കലാപ വേദി ആക്കരുത് എന്നും മുരളീധരൻ പറഞ്ഞു.
സെമി കേഡർ സിസ്റ്റത്തിലേക്ക് പാർട്ടി പോകണമെന്നും അപ്പോൾ ശൈലിയിൽ മാറ്റം വരുമെന്നുമാണ് മുരളി പറയുന്നത്. പഴയതൊക്കെ ഒരു പാട് പറയാനുണ്ടെന്നും താൻ താൻ ചെയ്യുന്ന കർമ്മങ്ങൾ താൻ താൻ അനുഭവിച്ചീടണം എന്ന് പറഞ്ഞ മുരളി ഉന്നം വച്ചത് രമേശ് ചെന്നിത്തലയെ.
തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റായി പാലോട് രവി ചുമതലയേൽക്കുന്ന ചടങ്ങിലായിരുന്നു മുരളീധരൻ്റെ പ്രസ്താവന. കെ മുരളീധരനും കൊടിക്കുന്നിൽ സുരേഷും ചടങ്ങിൽ പങ്കെടുത്തു, എന്നാൽ എംപിമാരായ അടൂർ പ്രകാശും ശശി തരൂരും ചടങ്ങിലെത്തിയിരുന്നില്ല. എം എം ഹസനും എത്തിയില്ല.