കണ്ണൂര്‍: നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ പുതിയ വെളിപ്പെടുത്തലുമായി കെ മുരളീധന്‍ എം പി. അധികാരം ലഭിച്ചാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയ്‍ക്കൊപ്പം ഉമ്മന്‍ ചാണ്ടിയെയും പാര്‍ട്ടി പരിഗണിക്കുന്നുണ്ടെന്ന് കെ മുരളീധരന്‍ എംപി പറഞ്ഞു.
താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വടകരയ്ക്ക് പുറത്ത് ഇറങ്ങില്ലെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ഇത് പാര്‍ട്ടിക്കുള്ളില്‍ പരിഗണ ലഭിക്കാത്തതിനാല്‍ അല്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ ഭൂരിപക്ഷം എംഎല്‍എമാര്‍ പിന്തുണയ്ക്കുന്നയാല്‍ അധികാരം യുഡിഎഫിന് ലഭിച്ചാല്‍ മുഖ്യമന്ത്രിയാകുമെന്നും അദ്ദേഹം അറിയിച്ചു.
ഹൃദയം തുറന്ന ചര്‍ച്ചയിലൂടെ ക്രിസ്ത്യന്‍ മത നേതാക്കളുടെ ആശങ്ക പരിഹരിക്കണമെന്ന് മുരളീധരന്‍ അറിയിച്ചു. കൂടാതെ ഗ്രൂപ്പിനതീതമായി സ്ഥാനാര്‍ത്ഥികളെ നിയമസഭ തെരഞ്ഞെടുപ്പില്‍ നിര്‍ത്തിയില്ലെങ്കില്‍ കനത്ത തിരിച്ചടി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.