Monday, May 5, 2025 8:26 am

മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം ‘കനകരാജ്യം’ തിയേറ്റര്‍ റിലീസിന് ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

മുരളി ഗോപിയും ഇന്ദ്രൻസും ഒന്നിക്കുന്ന കുടുംബ ചിത്രം ‘കനകരാജ്യം’ തിയേറ്റര്‍ റിലീസിന് ഒരുങ്ങി. ജൂലൈ 5ന് ചിത്രം തിയേറ്ററുകളിലെത്തും. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്താണ്‌ ഈ ചിത്രം നിർമ്മിക്കുന്നത്. സത്യം മാത്രമേ ബോധിപ്പിക്കൂ, വീകം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സാഗര്‍ ആണ് സംവിധായകൻ. ലിയോണ ലിഷോയ്, ഇനാര ബിന്ത് ഷിഫാസ്, ശ്രീജിത്ത് രവി, ദിനേശ് പ്രഭാകർ, കോട്ടയം രമേഷ്, രാജേഷ് ശർമ്മ, ഉണ്ണി രാജ്, അച്യുതാനന്ദന്‍, ജയിംസ് ഏലിയ, ഹരീഷ് പേങ്ങൻ, രമ്യ സുരേഷ്, സൈന കൃഷ്‍ണ, ശ്രീവിദ്യ മുല്ലശ്ശേരി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. അഭിലാഷ് ശങ്കർ ഛായാഗ്രഹണവും അജീഷ് ആനന്ദ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.

ഏതാനും വർഷങ്ങൾക്ക് മുൻപ് ആലപ്പുഴയിൽ നടന്ന രണ്ട് യഥാർത്ഥ സംഭവങ്ങളെ ആസ്‍പദമാക്കിയാണ് ഈ കുടുംബചിത്രം ഒരുക്കിയിരിക്കുന്നതെന്ന് അണിയറക്കാര്‍ പറയുന്നു. ഹരിനാരായണൻ, മനു മൻജിത്ത്, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് അരുൺ മുരളീധരൻ ഈണം പകർന്നിരിക്കുന്നു. കലാസംവിധാനം പ്രദീപ് എം വി, മേക്കപ്പ് പ്രദീപ് ഗോപാലകൃഷ്‍ണൻ, കോസ്റ്റ്യൂം ഡിസൈൻ പ്രദീപ് മട്ടന്നൂർ, പ്രൊഡക്ഷൻ കൺട്രോളർ ജിത്ത് പിരപ്പൻകോട്, ചീഫ് അസോസിയേറ്റ് ഡയറക്ടർ സനു സജീവൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ശ്രീജേഷ് ചിറ്റാഴ, പ്രൊഡക്ഷൻ മാനേജർ അനിൽ കല്ലാർ, അസോസിയേറ്റ് ഡയറക്ടർ ജിതിൻ രാജഗോപാൽ, അഖിൽ കഴക്കൂട്ടം, ജോ ജോർജ്, സൗണ്ട് ഡിസൈൻ സച്ചിൻ സി, ശബ്‍ദ മിശ്രണം എം ആർ രാജാകൃഷ്‍ണൻ, പിആർഒ പി ശിവപ്രസാദ്, സ്റ്റിൽസ് അജി മസ്ക്കറ്റ് എന്നിവരാണ് മറ്റ് അണിയറപ്രവർത്തകർ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധം ; യുഡിഎഫ് സെനറ്റേഴ്സ്...

0
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ ഗവർണർ നടത്തിയ ഫാക്കൽറ്റി ഡീൻ നിയമനങ്ങൾ ചട്ടവിരുദ്ധമെന്ന്...

ഹൈകമാൻഡ്​​ നീക്കങ്ങളെ​ പ്രതിരോധത്തിലാക്കി കെ. സുധാകരൻ

0
തിരുവനന്തപുരം : തെര​ഞ്ഞെടുപ്പുകൾക്കുമുമ്പ്​ നേതൃമാറ്റത്തിനുള്ള ഹൈകമാൻഡ്​​ നീക്കങ്ങളെ ഒരു പകൽ കൊണ്ട്​...

എല്ലാ വിദേശ നിർമ്മിത സിനിമകൾക്കും 100% തീരുവ ചുമത്താൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്

0
വാഷിങ്ടൺ: മറ്റ് രാജ്യങ്ങൾ ഹോളിവുഡിനെ ദുർബലപ്പെടുത്തുകയും സിനിമയെ പ്രചാരണ ഉപകരണമായി ഉപയോഗിക്കുകയും...

കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി

0
കോഴിക്കോട് : കോഴിക്കോട് നഗരത്തില്‍ ലോ‍ഡ്ജ് കേന്ദ്രീകരിച്ച് സെക്സ് റാക്കറ്റെന്ന് മൊഴി....