പത്തനംതിട്ട : ഇലവുംതിട്ട ജനമൈത്രി പോലീസിന്റെ ക്രിയാത്മക ഇടപെടലിലൂടെ ജീവിതം തിരികെ കിട്ടിയ മുരളിയെ കാണാൻ ബീറ്റ് ഓഫിസർമാർ വിഷുക്കൈനീട്ടവുമായെത്തി. മുരളിക്ക് വസ്ത്രങ്ങളും കൈ നീട്ടവുമായെത്തിയ പോലീസുകാരെ കണ്ട് മുരളി ആനന്ദാശ്രു പൊഴിച്ചു.
കോവിഡ്- 19യുടെ ദുരിതത്തിനിടെയാണ് മുരളിയുടെ ദുരവസ്ഥ പൊതുപ്രവർത്തകൻ റിനീഷ് ജനമൈത്രി പോലീസിലറിയിക്കുന്നത്. ഓടിയെത്തിയ ബീറ്റ് ഓഫിസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത് എന്നിവർ ചേർന്ന് മുരളിയുടെ വളർന്ന് ജടപിടിച്ച താടിയും മുടിയും വെട്ടിമാറ്റി കളിപ്പിച്ച് ആശുപത്രിയിലെത്തിച്ചിരുന്നു. അസുഖം ഭേദമായ മുരളി ഇപ്പോൾ അമ്മാവന്റെ സംരക്ഷണയിലാണ്. മാനസിക-ശാരീരികാരോഗ്യം വീണ്ടെടുത്ത മുരളിക്ക് പോലീസ് അസോസിയേഷൻ ജില്ലാ ജോ. സെക്രട്ടറി കെ എസ് സജു, ജനമൈത്രി ബീറ്റ് ഓഫിസർമാരായ എസ് അൻവർഷ, ആർ പ്രശാന്ത്, പൊലീസ് ട്രെയിനിമാരായ നിധിൻ സദാനന്ദ്, നന്ദു മുരളീധരൻ എന്നിവരുടെ നേതൃത്വത്തിൽ ജനമൈത്രി പോലീസിന്റെ വിഷുകൈനീട്ടം നല്കി.