തിരുവനന്തപുരം : എല്ലാ മതവിഭാഗങ്ങളെയും മത നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകുവാന്‍ കെല്‍പ്പുള്ള പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. സ്വാതന്ത്രത്തിന്‍റെ ചരിത്രം മുതല്‍ അടുത്ത കാലത്ത് രാഹുല്‍ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര വരെ കണ്ടതും അത് തന്നെയാണ്. ഒരുമിച്ച് നിന്നാല്‍ ഒരു സംസ്ഥാനത്തില്‍ വരെ വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സാധിക്കുമെന്ന് കോണ്‍ഗ്രസ് കാണിച്ചു തന്നതായിരുന്നു കര്‍ണാടകയിലെ തെരഞ്ഞെടുപ്പും ബിജെപിയെ അട്ടിമറിച്ച പാര്‍ട്ടിയുടെ ഉജ്ജ്വല വിജയവും. കേരളത്തില്‍ കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കിയ തൃക്കാക്കരയിലെയും പുതുപ്പള്ളിയിലെയും തെരഞ്ഞെടുപ്പ് കോണ്‍ഗ്രസ് ഒരുമിച്ച് നിന്നതിന്‍റെ വിജയം കൂടിയാണ്. എന്നാല്‍ പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം പാര്‍ട്ടി നേതാക്കള്‍ തമ്മിലുള്ള അസ്വാരസ്യങ്ങള്‍ക്ക് തിരികൊളുത്തിയതും കേരളീയ ജനത കണ്ടതാണ്.
കോണ്‍ഗ്രസിനുള്ളില്‍ ജാതി പറഞ്ഞ് തരം താഴ്‌ത്തപ്പെടുന്ന ചര്‍ച്ചകള്‍ അടുത്തിടെയായി രൂപം കൊണ്ടിരിക്കുകയാണ്. നിലവില്‍ കെ മുരളീധരനാണ് അത്തരത്തിലൊരു രൂക്ഷ വിമര്‍ശനം കെപിസിസി നേതൃത്വത്തിനെതിരെ ഉന്നയിച്ചിരിക്കുന്നത്. ഇനി മത്സരിക്കാനില്ലെന്ന് പ്രഖ്യാപിച്ചത് പാർട്ടി നേതൃത്വത്തിൽ നിന്നുള്ള നിരന്തര അവഗണന കാരണമാണെന്നും പ്രവർത്തകസമിതിയിൽ ക്ഷണിതാവാകാൻ ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം തുറന്നു പറയുകയുണ്ടായി. പ്രവർത്തക സമിതിയിലേക്ക് സർവീസ് ബ്രേക്ക് പറഞ്ഞ് ചിലർ വെട്ടിയെന്നും എന്നാൽ തന്റെ ബ്രേക്കിനോളം സർവീസില്ലാത്തവരാണ് പ്രവർത്തക സമിതിയിലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമസഭയിലേയ്‌ക്ക് ജയിച്ചാലും താന്‍ മന്ത്രിയാകില്ലെന്നും അപ്പോഴും തഴയാന്‍ ന്യായീകരണങ്ങളുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. അടുത്ത തവണ യുഡിഎഫിന് ഭരണം ലഭിക്കുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ച അദ്ദേഹം പടവെട്ടാനുള്ള സാഹചര്യമല്ല എന്നതുകൊണ്ട് പല കാര്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറുന്നതെന്നും പറഞ്ഞു.
താന്‍ അവഗണിക്കപ്പെടുകയാണെന്ന മുരളീധരന്‍റെ രൂക്ഷ വിമര്‍ശനം ഒരാള്‍ക്ക് മാത്രം അനുഭവപ്പെട്ടതല്ല എന്ന് പറഞ്ഞ് തള്ളിക്കളയാനാകില്ല. കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയും സമാനമായ വിമര്‍ശനം ഉന്നയിച്ചിരുന്നു. താന്‍ നായര്‍ സമുദായത്തില്‍ ജനിച്ചുപോയത് ഒരു കുറ്റമായി കാണുന്നില്ല. പക്ഷേ അതിന്‍റെ അടിസ്ഥാനത്തില്‍ എന്നെ അളക്കരുത് എന്ന അഭിപ്രായം പണ്ടുതൊട്ടെ എനിക്കുണ്ട്. എന്‍റെ പ്രവര്‍ത്തനം നോക്കി വേണം കാര്യങ്ങള്‍ തീരുമാനിക്കാന്‍. അതില്‍ എനിക്കൊരു പ്രതിസന്ധിയുണ്ടാക്കാന്‍ പലരും ശ്രമിച്ചിട്ടുണ്ടെന്നും രമേശ് ചെന്നിത്തല ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസിനകത്തെ ഭിന്നതകള്‍ക്കുള്ള പ്രധാന കാരണം ജാതി അടിസ്ഥാനത്തിലാണെന്നാണ് ചില ഉന്നത നേതാക്കളുടെ വാക്കുകളില്‍ നിന്നും മനസിലാക്കുവാന്‍ സാധിക്കുന്നത്. ഒരു ജനാധിപത്യ പാര്‍ട്ടി എന്ന നിലയില്‍ വരും കാലങ്ങളില്‍ കോണ്‍ഗ്രസിന് വലിയ പ്രതിസന്ധികള്‍ നേരിടേണ്ടതായി വരും. പ്രവര്‍ത്തനം നോക്കി സ്ഥാനമാനങ്ങള്‍ നല്‍കുക എന്നതിന് പകരം ജാതി നോക്കി പദവി നല്‍കുക എന്ന തലത്തിലേയ്‌ക്ക് പാര്‍ട്ടി അധഃപതിക്കാന്‍ പാടുണ്ടോ എന്ന് ഉന്നത നേതൃത്വം ചിന്തിക്കേണ്ടിയിരിക്കുന്നു. ഇടതുപക്ഷ ജനാധിപത്യ ഭരണത്തില്‍ മനംമടുത്ത ജനങ്ങള്‍ക്ക് കോണ്‍ഗ്രസിലുള്ള പ്രതീക്ഷ വലുതാണ്. ജാതി അടിസ്ഥാനത്തില്‍ സ്ഥാനമാനങ്ങള്‍ ഇല്ലാതാക്കി തങ്ങള്‍ക്കിഷ്‌ടമുള്ള നേതാക്കളെ ആ സ്ഥാനത്തേയ്‌ക്ക് അലങ്കരിക്കുമ്പോള്‍ ജനങ്ങളില്‍ പാര്‍ട്ടിക്ക് എത്രമാത്രം സ്വീകാര്യത ലഭിക്കുമെന്നു കൂടി പരിശോധിക്കേണ്ടിയിരിക്കുന്നു.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033