ആലപ്പുഴ: കടം നല്‍കിയ പണം തിരികെ ചോദിച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെ യുവാവിനെ വെട്ടി പരിക്കേല്‍പ്പിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസ് എടുത്തു. മണ്ണഞ്ചരി 22-ാം വാര്‍ഡ് തകിടിവെളിപ്പറമ്പ് വീട്ടില്‍ അനില്‍ കുമാര്‍ (42), കൊറ്റംകുളങ്ങര വാഴയില്‍ കിഴക്കതില്‍ വീട്ടില്‍ ശരത് (30) എന്നിവരാണ് പിടിയിലായത്.
മാരാരിക്കുളം തെക്ക് പഞ്ചായത്ത് വിലയവേലിക്കകം വീട്ടില്‍ ചെല്ലപ്പന്റെ മകന്‍ മനാജ് (49)ന് ആണ് വെട്ടേറ്റത്. കഴിഞ്ഞ 29ന് ആണ് സംഭവം നടന്നത്. കേസിലെ രണ്ടാം പ്രതിയായ ശരത്തിന് മനോജ് 6000 രൂപ കടം നല്‍കിയിരുന്നു. ഇത് തിരിച്ച് ചോദിച്ചതിന് മനാജിനെ പ്രതികള്‍ അസഭ്യം പറയുകയും ദേഹോപദ്രവം ഏല്‍പ്പിച്ചത്.
അരിവാള്‍ ഉപയോഗിച്ച് ഒന്നാം പ്രതി അനില്‍ കുമാര്‍ വെട്ടുകയായിരുന്നു. മനോജ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. കഴുത്തില്‍ വെട്ടണമെന്ന ഉദ്ദേശത്തോടെയാണ് പ്രതികള്‍ അരിവാള്‍ വീശിയതെന്നും എന്നാല്‍ മനോജ് ഒഴിഞ്ഞു മാറിയതിനാല്‍ മുഖത്ത് വെട്ട് കൊള്ളുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു. പ്രതികളെ റിമാന്റ് ചെയ്തു.