ചിങ്ങവനം : മധ്യവയസ്കനായ ഓട്ടോഡ്രൈവറെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. മലകുന്നം ചെങ്ങാട്ടുപറമ്പില് വീട്ടില്‍ അജിത് ജോബി (21), ചങ്ങനാശ്ശേരി പുഴവാത് പാരയില്‍ വീട്ടില്‍ വിഷ്ണു (26) എന്നിവരെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച വൈകീട്ടോടെ മധ്യവയസ്കന് ഓടിച്ചിരുന്ന ഓട്ടോയുടെ പിന്നില്‍ പ്രതികളടക്കം മൂന്നുപേര്‍ സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ ഇടിക്കുകയും തുടര്‍ന്നുണ്ടായ തര്‍ക്കത്തിനൊടുവില്‍ ഇവര്‍ ഓട്ടോ ഡ്രൈവറെ കുത്തുകയുമായിരുന്നു.
തുടര്‍ന്ന് ജില്ല പോലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു. ഒരാള്‍ ഒളിവില്‍ പോവുകയും ചെയ്തു. ഒളിവില്‍പോയ പ്രതിക്കുവേണ്ടി തിരച്ചില്‍ ശക്തമാക്കിയതായി പോലീസ് അറിയിച്ചു. ചിങ്ങവനം എസ്.എച്ച്.ഒ ടി.ആര്. ജിജു, എസ്.ഐമാരായ എം. അനീഷ്കുമാര്‍, റെജിമോന് ടി.ഡി, സി.പി.ഒമാരായ സുനില്‍കുമാര്‍, സലമോന്‍, മണികണ്ഠന്, എസ്. സതീഷ് എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്.